Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോസ്സ പോർസിലെ ഓണാഘോഷം അവിസ്മരണീയമായി

porz-onam01

കൊളോസ്സ∙ കൊളോസ്സ പട്ടണത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന പോർസിലെ 45 ൽപരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്തമായി പോർസിലെ അലക്സിയാനർ ആശുപത്രി ഹാളിൽ സെപ്റ്റംബർ 3 വൈകിട്ട് കേരളത്തനിമയാർന്ന പരിപാടികളോടെ നടത്തി.

porz-onam7

മേരിക്കുട്ടി വി. തോമസ് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

porz-onam05

കൊട്ടും കുരവയും താളമേളങ്ങളുടെയും അകമ്പടിയോടെ മഹാബലി തമ്പുരാൻ എഴുന്നെള്ളി വന്നപ്പോൾ ഐശ്യര്യപൂർണവും സമ്പൽ സമൃദ്ധവുമായ ചതിയും വഞ്ചനയുമില്ലാത്ത ഭൂതകാലത്തിന്റെ ഓർമ്മകളിലേയ്ക്ക് പ്രേക്ഷക മനസുകളെ കൊണ്ടെത്തിച്ചു.

porz-onam04

കേരള സ്ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, ഹാസ്യം തുളുമ്പുന്ന വിവിധതരം സ്കെച്ചുകൾ, കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന പകിട്ടാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

porz-onam6

പാപ്പച്ചൻ പുത്തൻപറമ്പിലിന്റെ നേതൃത്വത്തിൽ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധ ആകർഷിച്ചു. കേരളത്തിൽ നിന്നും എത്തിച്ച തൂശനിലയിൽ പഴം, പപ്പടം, പായസം ഉൾപ്പടെ ഇരുപത്തിയെട്ടു കൂട്ടം കറികൾ നാട്ടിലെ ഓണാഘോഷത്തിന്റെ ഓർമ്മകൾ അയവിറക്കി.

porz-onam02

ബൈജു പോൾ, ചാക്കോച്ചൻ എന്നിവർ കോർഡിനേറ്റു ചെയ്ത ആഘോഷ പരിപാടികൾ സുനു ചാക്കോച്ചൻ അവതാരകയായി. പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും പാപ്പച്ചൻ പുത്തൻപറമ്പിൽ നന്ദി പറഞ്ഞു.
 

Your Rating: