Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകമറ: കമ്മീഷൻ റിപ്പോർട്ട് വിവാദത്തിൽ

pukamara

ബർലിൻ∙ പുകമറ വിവാദത്തിൽപ്പെട്ട ജർമനിയുടെ ഫോക്സ്‌വാഗൻ കാർ നിർമ്മാണ കമ്പനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് വിവാദത്തെ കുറിച്ച് അന്വേഷണം നടത്തിയ സർക്കാർ വക മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ടിലാണ് ഈ പുതിയ വെളിപ്പെടുത്തൽ. പുകമറയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് പ്രഫ. ക്രിസ്റ്റ്യൻ ബൈഡൽ, പ്രഫ.സ്റ്റീഫൻ ഹൗസ് ബർഗർ റൈൻഹാർഡ് കോൾക്കെ എന്നീ മൂന്നു വിദഗ്ധരാണ്. ഇവർ ജർമൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ഫോക്സ്‌വാഗൻ കമ്പനി ഡീസൽ കാറുകളിൽ പുകമറ മറച്ച് വയ്ക്കാൻ യാതൊരു കൃത്രിമവും നടത്തിയിട്ടില്ല എന്നെടുത്ത് പറഞ്ഞു.

എന്നാൽ ഇവരുടെ റിപ്പോർട്ട് സർക്കാർ മുഖവിലയ്ക്ക് എടുക്കുമോ എന്നു സംശയമാണ്. പുകമറയുടെ പേരിൽ മറ്റൊരു പുകമറ എന്നാണു കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി മാധ്യമങ്ങൾ വിലയിരുത്തിയത്. അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കമ്പനി ഇപ്പോൾ പുകമറയുടെ പേരിൽ കോടതി കയറുകയാണ്. 

Your Rating: