Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയാർഥിത്വം നിഷേധിക്കപ്പെട്ട അഞ്ചര ലക്ഷം പേർ ഇപ്പോഴും ജർമനിയിൽ

refugeeess

ബർലിൻ∙അഭയാർഥിത്വം നിഷേധിക്കപ്പെട്ട അഞ്ചര ലക്ഷത്തോളം പേർ ഇപ്പോഴും ജർമനിയിൽ കഴിയുന്നു എന്നു റിപ്പോർട്ട്. ഇവരിൽ മുക്കാൽപ്പങ്ക് ആളുകളും ആറു വർഷത്തിലധികമായി രാജ്യത്തുണ്ടെന്നാണു കണക്ക്.

ഇടതുപക്ഷ പാർട്ടി നടത്തിയ പാർലമെന്ററി എൻക്വയറിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ജൂൺ അവസാനം വരെയുള്ള കണക്കനുസരിച്ച്, അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ട 549,209 പേരാണ് രാജ്യത്തുള്ളത്.

ഇവരിൽ ഏറ്റവും കൂടുതലാളുകൾ തുർക്കിയിൽനിന്നാണ്, 77600 പേർ. കൊസോവോ, സെർബിയ എന്നീ രാജ്യക്കാരാണ് തൊട്ടു പിന്നിൽ. സെർബിയയെയും കൊസോവോയെയും ജർമനി സുരക്ഷിത രാജ്യങ്ങളായി 2014ൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അവിടെനിന്നുള്ളവർക്ക് അഭയാർഥിത്വം അനുവദിക്കുന്ന പ്രശ്നം ഉദിക്കുന്നേയില്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.