Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന് സ്വീകരണവും ജനനതിരുനാൾ ആഘോഷവും

kristu-das

റോം∙ റോമിലെ കേരളാ റീജൻ ലാറ്റിൻ കത്തോലിക്കാ സമൂഹം സെപ്റ്റംബർ 11 ഞായറാഴ്ച തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് പിതാവിന് സ്വീകരണം നൽകി. അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയോടെ കൊണ്ടാടി. ദിവ്യബലിക്ക് സഹകാർമ്മികരായി വികാരി റവ. ഫാ. ആന്റണി അറയ്ക്കലിനോടൊപ്പം റോമിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന സന്ന്യാസ വൈദികരും, വിവിധ രൂപതകളിലെ വൈദികരും സന്നിഹിതരായിരുന്നു.

കന്യക മാതാവിന്റെ സാന്നിധ്യം മറ്റുളളവർക്ക് സന്തോഷത്തിനു കാരണമായതുപോലെ നമ്മുടെ ഓരോരുത്തരുടെയും സാന്നിധ്യം മറ്റുളളവർക്ക് ആനന്ദദായകമാക്കാൻ പിതാവ് സമൂഹത്തെ ആഹ്വാനം ചെയ്തു. ദിവ്യബലിയ്ക്കുശേഷം റോമിലെ കേരളാ റീജൻ ലാറ്റിൻ സമൂഹത്തിന്റെ ത്രൈമാസിക ‘വോക്സ് റോമ’യുടെ പ്രകാശനവും പിതാവ് നിർവ്വഹിച്ചു. തിരുകർമ്മങ്ങൾക്കുശേഷം നടത്തിയ സ്നേഹ വിരുന്നിലും പിതാവ് സമൂഹത്തോടൊപ്പം പങ്കുചേർന്നു.

വാർത്ത∙ ഡെൽറ്റസ് തെക്കേ ആലുങ്കൽ 

Your Rating: