Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിലെ റോമിങ് ചാർജ് നിരോധിക്കാനുള്ള പദ്ധതിയിൽ മാറ്റം

roaming-charge-europe

ബ്രസൽസ്∙ യൂറോപ്യൻ യൂണിയനുള്ളിൽ മൊബൈൽ ഫോൺ സേവനദാതാക്കൾ റോമിങ് ചാർജ് ഈടാക്കുന്നത് നിയന്ത്രിക്കാൻ തയാറാക്കിയ പദ്ധതിയിൽ സമൂല മാറ്റം.

വർഷത്തിൽ തൊണ്ണൂറു ദിവസം ഓരോ ഉപയോക്താവിനും റോമിങ് നിരക്ക് ഒഴിവാക്കിക്കൊടുക്കാനാണ് പദ്ധതി. ഇത് 2017 ജൂണിൽ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സമയ പരിധിയിലോ റോമിങ് നിയന്ത്രണത്തിലോ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ മാത്രമാണ് പരിഷ്കാരങ്ങൾ വരുത്തുന്നതെന്നും യൂറോപ്യൻ യൂണിയൻ വിശദീകരിച്ചു.

സേവനദാതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം യൂണിയൻ സ്വീകരിച്ചത്. ഇത് അട്ടിമറിക്കപ്പെടുമെന്ന സംശയം ഇപ്പോൾ ശക്തമാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ തന്നെ റോമിങ് നിരക്കിൽ ഇടക്കാല നിയന്ത്രണം നടപ്പാക്കിയിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.