Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖില യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 8ന് റോമിൽ

vadam-vali

റോം∙ റോമൻമണ്ണിൽ മലയാളികളുടെ നേതൃത്വത്തിൽ വടംവലി മത്സരം നടത്തുന്നു.
റോമിലെ ചുണകുട്ടന്മാരും പടത്തലവന്മാരുമായ സെവെൻസ് റോമയും, സേംപിയോണ സ്റ്റാർസും ഒന്നു ചേർന്നു കൈകോർത്ത് നടത്തുന്ന അഖില യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 8നാണ് സംഘടിപ്പിക്കപ്പെടുന്നത്.

റോമൻ പ്രവാസി ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ സമ്മാനതുകയായ 1001 യൂറോയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 501 യൂറോയും മൂന്നാം സ്ഥാനം: 251 യൂറോയും ലഭിക്കും. ഏറ്റവും നല്ല ടീമിനും കോച്ചിനും സമ്മാനങ്ങൾ ഉണ്ട്. വിവരങ്ങൾക്ക്: 00393332936906

വാർത്ത∙ ജെജി മാന്നാർ  

Your Rating: