Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോമിൽ കന്യകാ മറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പാഘോഷവും

matha-thirunal

റോം∙ റോമിലെ സാന്തോം പാസ്റ്ററൽ സെന്ററിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പും ആഘോഷിക്കുന്ന .സെപ്റ്റംബർ 11 ഞായറാഴ്ച റോമിലെ മരിയാ മജോറെ ബസിലിക്കയിൽ 3 മണിക്ക് കൊടിയേറ്റും.

തുടർന്ന് ലദീഞ്ഞ്, നൊവേന, 3.30ന് മാണ്ഡ്യ - ബാംഗ്ലൂർ ബിഷപ്പ് മാർ ആൻറണി കരിയിലിന്റെ മുഖ്യ കാർമ്മികത്വത്തിലും സത്നാ ബിഷപ്പ് മാർ ജോസഫ് കൊടകല്ലിൽ, ആദിലാബാദ്‌ ബിഷപ്പ് മാർ പ്രിൻസ് പാനേങ്ങാടൻ, കാഞ്ഞിരപ്പിള്ളി സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, കാനഡ എക്സാർക്കേറ്റ് മാർ ജോസ് കല്ലുവേലിൽ, യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നീ പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ കുർബാനയും നടക്കും. 5.15 നു റോമിന്റെ രാജ വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും മുത്തുക്കുടകളുമായി ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടക്കും.

പ്രവാസ ജീവിതത്തിൽ പരിശുദ്ധ 'അമ്മ നൽകുന്ന സംരക്ഷണത്തിനു നന്ദി പറയുവാൻ റോമിലുള്ള എല്ലാ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നതായി മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, കൈക്കാരൻമാർ, പള്ളി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

വാർത്ത∙ ജോസ്മോൻ കമ്മട്ടിൽ  

Your Rating: