Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസാമിസ്റ്റിക്കയില്‍ മൂന്നാമത് മരിയന്‍ കുടുംബസംഗമം

rosa-mistica

സൂറിച്ച്∙ ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍റെ നേതൃത്വത്തില്‍ മൂന്നാമത് മരിയന്‍ കണ്‍വന്‍ഷന്‍ 2016 ഒക്ടോബര്‍ 1,2 തീയതികളില്‍ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മദ്ധ്യസ്ഥയായ റോസാമിസ്റ്റിക്കാ മാതാവിന്‍റെ തീര്‍ത്ഥാടന ദേവാലയത്തില്‍വെച്ച് ഭക്ത്യാദരപൂര്‍വം നടത്തുന്നു. ആത്മീയ ആചാര്യനും, ചിന്തകനും, സ്നേഹദൂതനുമായ ഫാ. ബോബി കട്ടിക്കാടാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ മുഖ്യപ്രഭാഷകന്‍.

രണ്ടു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വ്വ് നല്‍കുന്ന പ്രത്യേക ക്ലാസ്സുകള്‍ ഫാ. വിട്മറിന്‍റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. പ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൗണ്‍സിലറും, വചനപ്രഘോഷകനും സംഗീതസംവിധായകനും വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്കായി വചനദൂത് നല്‍കും.

ആത്മീയ ഊര്‍ജം നല്‍കുന്ന വിശുദ്ധ കുര്‍ബാനയും ആരാധനയും ജപമാലപ്രദക്ഷിണവും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹ വര്‍ഷമാണ്‌. കുമ്പസാരത്തിനു, കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.

വാർത്ത∙ കെ.ജെ.ജോണ്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.