Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോണിൽ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബർ 7 മുതൽ

rosery-fl-cologne-2016

കൊളോൺ∙ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും വി. അൽഫോൻസാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കർമ്മങ്ങൾ നടക്കുന്നത്.

പത്തുദിവസം നീണ്ടുനിൽക്കുന്ന കൊന്തനമസ്കാരം ഒക്ടോബർ 7 ന് (വെള്ളി) തുടക്കം കുറിക്കും. ദിവസവും വൈകിട്ട് ആറരയ്ക്കായിരിക്കും തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഒക്ടോബർ 9 ന് (ഞായർ) വൈകുന്നേരം അഞ്ചു മണിയ്ക്കാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്.

വൈകുന്നേരങ്ങളിൽ ദിവ്യബലിയും തുടർന്ന് കൊന്തനമസ്കാരവും വി. അൽഫോൻസാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിക്കാൻ ഏവരേയും പ്രാർത്ഥനാപൂർവം സ്വാഗതം ചെയ്യുന്നു.

ഓരോ ദിവസത്തെ പ്രാർത്ഥനാ പരിപാടികൾ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേൽ നോട്ടത്തിലാണ് നടക്കുന്നത്. പത്തുദിന കൊന്തനമസ്കാരത്തിന്റെ നാൾവഴി താഴെച്ചേർക്കുന്നു.

ഒക്ടോബർ 7 ന് വെള്ളി വൈകിട്ട് ആറരയ്ക്ക് (ഡ്യൂസ്സൽഡോർഫ്), 8 ന് (ശനി) വൈകിട്ട് ആറര (എർഫ്റ്റ്ക്രൈസ്), 9 ന്(ഞായർ) വൈകിട്ട് അഞ്ചു മണി (ബോൺ), 10 ന്(തിങ്കൾ) വൈകിട്ട് ആറരയ്ക്ക് (പ്രാർത്ഥനാകൂട്ടായ്മ പോർസ്),11ന് (ചൊവ്വ) വൈകിട്ട് ആറര മണി (പ്രാർത്ഥനാകൂട്ടായ്മ ലെവർകുസൻ),12 ന് (ബുധൻ) വൈകിട്ട് ആറര മണി (ലിങ്ക്സ്റൈനിഷ്), 13 ന് (വ്യാഴം) വൈകിട്ട് ആറര മണി (ഹോൾവൈഡെ), 14 ന്(വെള്ളി) വൈകിട്ട് ആറര മണി (യുവജനകൂട്ടായ്മ), 15 ന്(ശനി) വൈകിട്ട് ആറര മണി (യുവജനഫാമിലി).

സമാപന ദിവസമായ ഒക്ടോബർ 16 ന്(ഞായർ) വൈകുന്നേരം നാലു മണിയ്ക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മോൺ. സ്റ്റീഫൻ ചിറപ്പണത്ത് പങ്കെടുക്കും. പ്രദക്ഷിണവും, നേർച്ചയും, സമൂഹവിരുന്നും ഉണ്ടായിരിയ്ക്കും.

വിവരങ്ങൾക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ(കമ്യൂണിറ്റി ചാപ്ളെയിൻ) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മറ്റി കൺവീനർ) 0221 5904183.
Address: St.Theresia Kirche, An St.Theresia 6, 51067 Koeln 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.