Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെയിലെ സിറോ മലബാർ രൂപത: മാഞ്ചസ്റ്റർ മലയാളികളുടെ കൃതജ്ഞത ബലി ഞായറാഴ്ച 

മാഞ്ചസ്റ്റർ∙ യുകെയിലെ സിറോ മലബാർ സമൂഹത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന രൂപത ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞായറാഴ്ച മാഞ്ചസ്റ്ററിൽ കൃതജ്ഞതാ ബലി അർപ്പിക്കുന്നു. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ ആണ് വൈകിട്ടു നാലിന് ഒത്തുചേർന്ന് ദിവ്യബലി അർപ്പിക്കുക. ഇടവക വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി ദിവ്യബലിയിൽ കാർമ്മികനാകും. ജൂലൈ 28നാണു യുകെ കേന്ദ്രമാക്കി രൂപതയും രൂപതാ തലവനായി മാർ.ജോസഫ് സ്രാമ്പിക്കലിനെയും പരിശുദ്ധ സിംഹാസനം നിയമിച്ചത്.

സ്ഥാനാരോഹണവും കത്തീഡ്രൽ വെഞ്ചരിപ്പും ഒക്ടോബർ 9 നു നടക്കും. ഞായറാഴ്ച നടക്കുന്ന കൃതജ്ഞതാ ബലിയിൽ കുടുംബസമേതം പങ്കെടുക്കാൻ ഏവരെയും റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി ക്ഷണിക്കുന്നു.

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ
 

Your Rating: