Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാൽഫോർഡ് രൂപതാ കൂട്ടായ്മാദിനവും മാർ ജോസഫ് സ്രാമ്പി‌‌ക്കലിന് സ്വീകരണവും ഞായറാഴ്ച

salford-001

ബോൾട്ടൺ ∙ സാൽഫോർഡ് രൂപതയിലെ സിറോ മലബാർ മക്കൾ ഒത്തു ചേരുന്ന കൂട്ടായ്മാ ദിനവും നിയുക്ത ബിഷപ്പ് മാർ ജോസഫ് സാമ്പ്രിക്കലിന് സ്വീകരണവും ഒക്ടോബർ 1 ഞായറാഴ്ച ബോൾട്ടണിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് സാമ്പ്രിക്കൽ മുഖ്യകാർമ്മികനാകും. സിറോ മലബാർ നാഷണൽ കോർഡിനേറ്റർ ഫാ. തോമസ് പാറയടി സഹകാർമ്മികനാകും.

salford-01

ബോൾട്ടൺ പ്ലോഡർ ലൈനിൽ ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലാണ് പരിപാടികൾ നടക്കുക. ദിവ്യബലിയെ തുടർന്ന് വൈകുന്നേരം 4.30 ന് പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനെ കൂടാതെ സാൽഫോർഡ് ബിഷപ്പ് മാർ ജോൺ ആർനോൾഡും സെന്റ് ജെയിംസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ചാപ്ലയൻസിയിലെ എട്ട് കുർബാന കേന്ദ്രങ്ങളിൽ നിന്നും അന്നേദിവസം വിശ്വാസികൾ ബോൾട്ടണിൽ എത്തിച്ചേരും. ആഷ്ടൺ, ഓൾഡ് ഹാം, ബ്ലാക്ക്ബേൺ, ബോൾട്ടൺ, സെന്റ‌‌ട്രൽ മാഞ്ചസ്റ്റർ, നോർത്ത് മാഞ്ചസ്റ്റർ, റോച്ച്ഡേൽ, സാൽഫോർഡ്, ട്രഫോർഡ് എന്നിവിടങ്ങളിൽ നിന്നുളള വിവിധങ്ങളായ കലാപരിപാടികൾ രൂപതാ കൂട്ടായ്മ ദിനത്തിന് നിറം പകരും.

ചാപ്ലിൻ ഫാ. തോമസ് തൈക്കൂടത്തിലിന്റെയും സെക്രട്ടറി ജോർജ് തോമസിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.