Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഓണോത്സവം ശനിയാഴ്ച

sargam-stevenage-onam-end05

സ്റ്റീവനേജ് ∙ലണ്ടനിലെ ശ്രദ്ധേയമായ മലയാളി അസ്സോസ്സിയേഷൻ സര്‍ഗ്ഗം സ്റ്റീവനേജിന്റെ വര്‍ണ്ണാഭമായ ഓണോത്സവം ശനിയാഴ്ച നടക്കും. സർഗ്ഗം കുടുംബാംഗങ്ങളും, സുഹൃദ് വൃന്ദവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണാഘോഷം ശനിയാഴ്ച വിപുലവും പ്രൗഢ ഗംഭീരവുമായി രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

sargam-stevenage-onam-end8

ഓണാഘോഷത്തോടനുബന്ധിച്ചു ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിറഞ്ഞു നിന്ന വാശിയും, ഔട്ട്ഡോര്‍ മത്സരങ്ങളില്‍ നിഴലിച്ച പോരാട്ടവും, അത്ലറ്റിക്സ്, ഓണം കളികളിലെ വീറും സ്റ്റീവനേജിന്റെ മലയാളി കുടുംബങ്ങളുടെ സ്പന്ദനമായി മാറിയിരുന്നു. 50ഓളം വൈവിദ്ധ്യം നിറഞ്ഞതുമ മികവുറ്റതുമായ കലാ പരിപാടികളാലും കായിക മത്സരങ്ങളാലും കഴിഞ്ഞ ഒരു മാസമായി സര്‍ഗ്ഗം കുടുംബങ്ങള്‍ പൊന്നോണ തിരക്കിലായിരുന്നു.

sargam-stevenage-onam-end5

സെപ്റ്റംബര്‍ 10നു ശനിയാഴ്ച രാവിലെ 9.30നു ഓണപ്പൂക്കളം ഇട്ടുകൊണ്ട് ഓണാഘോഷത്തിന് വർണ്ണാഭമായ തുടക്കം കുറിക്കും. പുലികളിയുടെയും, ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. തുടർന്ന്മ നിലവിളക്ക് തെളിയിച്ചു പ്രൗഢ ഗംഭീരമായ കലാശക്കോട്ടിന്റെ ഉദ്ഘാടന കര്‍മ്മം പ്രസിഡണ്ട്‌ ജോണി കല്ലടാന്തിയിൽ നിര്‍വ്വഹിക്കും.

sargam-stevenage-onam-end4

കേരള തനിമയില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ സംഗീത സാന്ദ്രത പകരുവാൻ ഗംഭീരമായ ഗാനമേളയും, ആകർഷകമായ കലാ വിരുന്നും, 'സർപ്രൈസ് ഐറ്റങ്ങളും' സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. സര്‍ഗ്ഗം കുടുംബാംഗങ്ങളിൽ നിന്നും 2016ൽ ജീസീഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ പ്രത്യേകമായി അനുമോദിക്കും.

sargam-stevenage-onam-end1

സർഗ്ഗം പ്രസിഡണ്ട് ജോണി കല്ലടാന്തിയിൽ, സെക്രട്ടറി റിച്ചി മാത്യു, ഖജാൻജി തോമസ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

sargam-stevenage-onam-end03

'സർഗ്ഗം സ്റ്റിവനേജ്' നേതൃത്വം നൽകുന്ന പ്രൗഢഗംഭീരമായ ഓണാഘോഷത്തിലേക്കു ഏവർക്കും ഹാർദ്ദവമായ സ്വാഗതം ആശംശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 'പൊന്നോണം-2016' ൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി തന്നെ കമ്മിറ്റിയെ വിവരം അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയേൽ മാത്യു, സജീവ് ദിവാകരൻ - 07877902457, ജിബിൻ - 07466635317, അജയഘോഷ് - 07970361605, മെൽവിൻ - 07500868765, മനോജ് സെബാസ്റ്റിയൻ-07525007703, സിജോ ജോസ്- 07443988889, സിബി ഐസക് - 07849608676, ഷൈനി ബെന്നി -07889173124

sargam-stevenage-onam-end02

സര്‍ഗ്ഗം 'പൊന്നോണം-2016'ന്റെ വേദിയുടെ വിലാസം: സ്റ്റീവനേജ് ഓള്‍ഡ്‌ ടൗണിലുള്ള ബാർക്ലെസ് സ്കൂള്‍ ഓഡിറ്റോറിയം, വാക്കേൻ റോഡ്,എസ്ജി1, 3ആർബി.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: