Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ഗ്ഗം സ്റ്റീവനേജ് 'പൊന്നോണം-2016' നു ഇൻഡോർ മത്സരങ്ങളോടെ ഇന്ന് തുടക്കം.

sargam

സ്റ്റീവനേജ് ∙ ഹര്‍ട്ട്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ 'സര്‍ഗ്ഗം' സ്റ്റീവനേജിന്റെ ഗംഭീരമായ ഓണോത്സവത്തിന് ഇന്നു തുടക്കം കുറിക്കും. ഇത്തവണ ഇന്‍ഡോര്‍ മത്സരങ്ങളില്‍ വിവിധതരം ചീട്ടുകളികൾ,ചെസ്സ്, കാരംസ് തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് .കാന്റർബറി റോഡിലുള്ള സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിൽ ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 9:30 വരെ ആണ് മത്സരങ്ങൾ.

ഓഗസ്റ്റ് 28 നു ഞായറാഴ്ച നടക്കുന്ന ജനറൽ സ്പോർട്സിൽ അത്ലറ്റിക്സ്, ഖോഖോ,വടം വലി,നാടൻപന്തു കളി തുടങ്ങിയ ഓണാനുബന്ധ കായിക മത്സരങ്ങളിൽ സർഗ്ഗം കുടുംബാംഗങ്ങൾ തമ്മിൽ ഏറെ വാശിയോടെയാവും മാറ്റുരക്കുക (9:00 മണി മുതൽ വൈകിട്ട് 4:00 വരെ,സെന്റ് നിക്കോളാസ് മൈതാനം).

സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച നടക്കുന്ന ഔട്ട്ഡോര്‍ മത്സരങ്ങളില്‍ റിയോ ഒളിംപിക്സിന്റെ പ്രചോദനം കൂടി ഉൾക്കൊള്ളുമ്പോൾ അത്യന്തം വാശിയേറിയ മത്സരങ്ങളാവും ഫുട്‌ബോൾ,ബാഡ്‌മിന്റൺ,ക്രിക്കറ്റ് മാമാങ്കങ്ങളിൽ അംഗങ്ങൾ പുറത്തെടുക്കുക എന്ന് സംഘാടക സമിതി പ്രതീക്ഷിക്കുന്നു.( രാവിലെ 10:00 മുതൽ,സെന്റ് നിക്കോളാസ് പാർക്ക്,സെന്റ് നിക്കോളാസ്).

sargam01

വർഷങ്ങളായി ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷ സംഘാടകർ എന്ന ഖ്യാതി നിലനിർത്തുന്ന സർഗ്ഗത്തിന്റെ സെപ്റ്റംബർ 10 ലെ 'പൊന്നോണം-2016' ലേക്ക് (രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ) ആവേശപൂർവ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദവും. ഒരു മാസത്തോളമായി ഒരുക്കങ്ങൾ നടത്തി പോരുന്ന 50 ഓളം വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും,ഗാനമേളയും,അതിഗംഭീരമായ ഓണ സദ്യയും ഒപ്പം മാവേലി മന്നനും കൂടി വന്നു ചേരുമ്പോൾ ആഘോഷത്തിന് വർണ്ണം ചാർത്തുവാൻ കടുവകളിയും,ചെണ്ടമേളവും ഒക്കെയായി സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.ഓണാഘോഷ വേളയിൽ സര്‍ഗ്ഗം കുടുംബാംഗങ്ങളിൽ നിന്ന് GCSE, എ-ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ പ്രത്യേകം അനുമോദിക്കുന്നതുമായിരിക്കും.

സർഗ്ഗം പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ (07868849273),സെക്രട്ടറി റിച്ചി മാത്യു (07568310079),ഖജാൻജി തോമസ് അഗസ്റ്റിൻ (07940738385) എന്നിവരുടെ നേതൃത്വത്തിൽ ഇനിയുള്ള നാളുകളിൽ പരിപാടികളുടെ വിജയത്തിനായുള്ള ഒരുക്കങ്ങളിൽ സര്‍ഗ്ഗം കുടുംബങ്ങള്‍ തിരക്കിലാവും.ഓണാഘോഷത്തിലേക്കു ഏവർക്കും ഹാർദ്ധവമായ സ്വാഗതം ആശംസിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

സര്‍ഗ്ഗം 'പൊന്നോണം-2016'ന്റെ വേദിയുടെ വിലാസം:സ്റ്റീവനേജ് ഓള്‍ഡ്‌
ടൗണിലുള്ള ബാർക്ലെസ് സ്കൂള്‍ ഓഡിറ്റോറിയം,വാക്കേൻ റോഡ്,എസ്ജി1 3ആർബി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജീവ് ദിവാകരൻ - 07877902457,ജിബിൻ - 07466635317,അജയഘോഷ് - 07970361605,മെൽവിൻ - 07500868765,
സിബി ഐസക് - 07849608676, ഷൈനി ബെന്നി-07889173124 

വാർത്ത∙അപ്പച്ചൻ കണ്ണഞ്ചിറ

Your Rating: