Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോട്ട്ലൻഡിൽ മലയാളി നിര്യാതനായി

scotland-death

ഗ്ലാസ്കോ∙ സ്കോട്ട്ലൻഡിലെ ഗ്ലാസ്കോയിൽ താമസിക്കുന്ന മലയാളി നിര്യാതനായി. പത്തനംതിട്ട റാന്നി സ്വദേശി കടുംമാംകുന്നിൽ കുടുംബാംഗമായ മാർക്കോസ് എബ്രഹാമാണ് (ജോൺ-53) മരിച്ചത്. ദീർഘനാളായി ബ്രയിൻ ട്യൂമർ ബാധിച്ച് ചികിൽസയിലായിരുന്നു. ഭാര്യ-സുനിത. അലീന, ആഞ്ചല എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നാട്ടിൽ. 12 വർഷമായി ഗ്ലാസ്കോയിലായിരുന്നു താമസം.

മർക്കോസിനോടുളള ആദരസൂചകമായി സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ, സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി, ഗ്ലാസ്കോ കലാകേരളം തുടങ്ങിയ സംഘടനകൾ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദാക്കി.  

Your Rating: