Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തെ ഭയമില്ലെന്നു ഷാരുഖ് ഖാൻ

Sharukh Khan

ബർലിൻ∙ ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി മ്യൂണിക്കൽ ജർമൻ മലയാളി യുവ മാധ്യമ പ്രവർത്തകൻ ജോൺ പുത്തൻപുരയ്ക്കൽ നടത്തിയ അഭിമുഖം ശ്രദ്ധേയമായി. ജർമൻ പത്രമായ ബിൽഡ്ന്റെ ചീഫ് റിപ്പോർട്ടറാണ് ജർമൻ മലയാളികളുടെ രണ്ടാം തലമുറയിൽപ്പെട്ട ജോൺ പുത്തൻ പുരയ്ക്കൽ. ‘നമസ്തേ’ പരസ്പര വന്ദനത്തോടെയാണ് ഷാരൂഖ് ഖാൻ ജോണിനെ വരവേറ്റത്.

sharukh-khan-01 ഷാരൂഖും ഭാര്യ ഗൗരിയും

ഏഷ്യയിലെ അഭിനയ ചക്രവർത്തിയായ ഷാരൂഖ് ഇതിനകം തൊണ്ണൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടതായി ബിൽഡ് പത്രത്തോട് പറഞ്ഞു. ഷാരൂഖ് ഖാന്റെ സാമ്പത്തിക ആസ്തി ഏതാണ്ട് അറുനൂറ് ദശലക്ഷം യൂറോ യുടെ മുകളിലാണ് . ഷാരൂഖ് ഖാൻ വിവാഹിതമായിട്ട് ഇരുപത്തിയഞ്ച് വർഷം തികഞ്ഞു. ഗൗരിയാണ് ഭാര്യ.

sharukh-khan-03 ബിൽഡ് റിപ്പോർട്ടർ ജോൺ പുത്തൻ പുരയ്ക്കലിന് നമസ്തേ പറഞ്ഞ് ഷാരൂഖ് വരവേൽക്കുന്നു

ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ഷാരൂഖ് വെളിപ്പെടുത്തി. പരസ്പര സ്നേഹം, സ്വാതന്ത്ര്യം, ആദരം, ആശ്രയം എന്നീ ഘടകങ്ങളാണ് തന്റെ ദാമ്പത്യജീവിത രഹസ്യങ്ങളെന്ന് ഷാരൂഖ് പറഞ്ഞു. മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷാരൂഖ് വാചാലനായി.

sharukh-khan-02 ഷാരൂഖ് മുഖാമുഖത്തിൽ സംസാരിക്കുന്നു.

മരണത്തെ തനിക്ക് ഭയമില്ല. ഷൂട്ടിങ് വേളയിൽ കുഴഞ്ഞ് വീണ് മരിച്ചാലും തന്റെ ആരാധകർ പറയും ഷാരൂഖ് ഖാൻ ഒരിക്കലും മരിക്കുകയില്ല എന്ന്. ഭാവി ഓർത്ത് ആകുലപ്പെടാറില്ല. ഫിലിം രംഗത്ത് നിന്ന് പുറത്ത് പോയാൽ ചൊവ്വയിലേക്ക് കുടിയേറാൻ ശ്രമിക്കുമെന്ന് ഷാരൂഖ് ഖാൻ ചിരിച്ചുകൊണ്ട് ബിൽഡ് പത്രത്തോട് മനസ് തുറന്നു. 

Your Rating: