Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവലിയർ ബെന്നി പുന്നത്തറയും സംഘവും ശാലോം വിയന്ന റീജനൽ മീറ്റിലേക്ക്

benny-punnathara

വിയന്ന∙ ശാലോം സ്ഥാപക ഡയറക്ടർ ഷെവലിയർ ബെന്നി പുന്നത്തറയുടെ നേതൃത്വത്തിൽ 2016 ഒക്ടോബർ 29, 30 (ശനി, ഞായർ) തീയതികളിൽ ശാലോം ഓസ്ട്രിയ സംഘടിപ്പിക്കുന്ന ശാലോം റീജനൽ മീറ്റ് നടക്കും. ശാലോം നൈറ്റ് വിജിൽ നയിക്കുന്ന പ്രഗത്ഭ വചനപ്രഘോഷകൻ പി. ഡി. മാത്യു പള്ളിത്താഴത്താണ് വചനശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നത്. പ്രസിദ്ധ സംഗീതജ്ഞനും ശാലോം ശുശ്രുഷകളുടെ മുഖ്യഗായകനുമായ സിബി തോമസ് ഗാനശുശ്രുഷകൾ നയിക്കും. 

എല്ലാ മലയാളികൾക്കും പങ്കെടുക്കുവാനുള്ള സൗകര്യാർത്ഥം രണ്ട് സ്ഥലങ്ങളിലായിട്ടാണ് ഈ അർദ്ധദിനസമ്മേളനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 29ന് ഇരുപത്തിരണ്ടാമതു ജില്ലയിലെ ആസ്പൻ ദേവാലയ ഹാളിൽ വച്ചും ഒക്ടോബർ 30 (ഞായർ) ഇരുപത്തി മൂന്നാമത് ജില്ലയിലെ സീബൻ ഹിർട്ടൻ (St. Martin) ദേവാലയഹാളിലുമാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.തികച്ചും പ്രാർഥനാത്മക അന്തരീക്ഷത്തിൽ നടത്തപ്പെടുന്ന മീറ്റ് ഇരു സ്ഥലങ്ങളിലും ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആരംഭിച്ച് വൈകിട്ട് എട്ടു മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടും സൗഖ്യശുശ്രഷയോടും കൂടിയാണ് സമാപിക്കുന്നത്. 

ശാലോം പ്രവർത്തനങ്ങളെക്കുറിച്ചു  കൂടുതൽ അറിയുവാൻ താല്പര്യമുള്ളവർക്ക് ഷെവലിയർ ബെന്നി പുന്നത്തറയുമായി നേരിട്ട് സംസാരിക്കാൻ അവസരമുണ്ടായിരിക്കും. എല്ലാ മലയാളികളെയും ശാലോം റീജനൽ മീറ്റിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു. 

കൂടുതൽ വിവരങ്ങൾക്ക്: +43 6991 954 64 29. E-Mail: austria@shalomworld.org.

Joseph Puthuppally – 069919546429, James Kayyalaparambil – 069910708041, Tom Arathil – 069912725900, Dr. Rosy Puthuppallil – 069914099069, Anto Nilavoor - 069912407632.

വാർത്ത∙ ജോബി ആന്റണി  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.