Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണ വാർത്ത ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞു

shilu-amma-dog-bite

ബർലിൻ∙ കഴിഞ്ഞ ദിവസം തിരുവനന്തപുരം പുല്ലുവിളയിൽ നായ്ക്കൾ വീട്ടമ്മയെ കടിച്ച് കൊന്നു ഭക്ഷണമാക്കിയ സംഭവം ജർമൻ മാധ്യമങ്ങളിൽ വൻ വാർത്തയായി. ശിലുവമ്മ ദാരുണമായി കൊല്ലപ്പെടാൻ കാരണം വീടിനുള്ളിൽ ശുചി മുറി ഇല്ലാത്തതാണെന്ന് ജർമൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ വീടു വിട്ടപ്പോഴാണു ശിലുവമ്മ ദാരുണമായി നായ്ക്കൾക്ക് ഇരയായതെന്നാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.

shilu-amma-dog-bite-1

ചിത്രങ്ങൾ സഹിതമാണ് ജർമൻ അച്ചടിമാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ വഴി പിഴച്ച നയത്തെയും ജർമൻ മാധ്യമങ്ങൾ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ജർമൻ വിനോദ സഞ്ചാരികൾ തെരുവ് നായ്ക്കളെ ശ്രദ്ധിക്കണമെന്ന് വാർത്തയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ തെരുവ് നായ്ക്കളെ കുറിച്ച് ഇതിന് മുമ്പും ജർമൻ മാധ്യമങ്ങൾ പല പ്രാവശ്യം മുന്നറിയിപ്പ് നൽകി വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Your Rating: