Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളോറിയാന്റെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലി ഒക്ടോബർ 23ന് ഫ്രാങ്ക്ഫർട്ടിൽ

florian-mass

ഗ്ളാഡ്ബെക്ക്∙ ഗ്ളാഡ്ബെക്കിൽ മരിച്ച കണിയാംപറമ്പിൽ ഫ്ളോറിയാന്റെ (38) ആത്മശാന്തിയ്ക്കായുള്ള തിരുക്കർമ്മങ്ങൾ ഫ്രാങ്ക്ഫർട്ടിൽ നടക്കും.

ഒക്ടോബർ 23 ന്(ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് ഫ്രാങ്ക്ഫർട്ടിലെ വി.ഹോളി ട്രിനിറ്റി ദേവാലയത്തിൽ (Allerheiligste Dreifaltigkeit, Homburger Landstrasse 387, 60433 Frankfurt am Main) ദിവ്യബലിയും ഒപ്പീസും ഉണ്ടായിരിയ്ക്കും. തിരുക്കർമ്മങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നതായി കണിയാംപറമ്പിൽ കുടുംബം അറിയിച്ചു.

ഒക്ടോബർ 12ന് നടന്ന ഫ്ളോറിയാന്റെ സംസ്ക്കാര ശുശ്രൂഷകളിൽ ജർമൻ വൈദികരും, മലയാളി വൈദികരും, ബന്ധുക്കളും മിത്രങ്ങളും അടക്കം നിരവധി ജർമൻകാരും മലയാളി സുഹൃത്തുക്കളും സംബന്ധിച്ചിരുന്നു.

ജൂലിയയാണ് പരേതന്റെ ഭാര്യ. ഏകമകൻ മൂന്നു വയസുകാരൻ സാമുവേൽ. ജർമനിയിലെ ബ്രാഹ്റ്റാലിൽ താമസിയ്ക്കുന്ന ചമ്പക്കുളം സ്വദേശി കണിയാംപറമ്പിൽ തോമസിന്റെയും കാതറിന്റെയും (കാപ്പുംതല, കടുത്തുരുത്തി) മൂത്ത മകനാണ് ഫ്ളോറിയാൻ. ഫ്രാങ്ക്ഫർട്ടിൽ താമസിയ്ക്കുന്ന ഡൊമിനിക് കണിയാംപറമ്പിൽ ഏക സഹോദരനാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.