Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്ററിൽ നിന്നും രണ്ട് ഡബിൾ ഡെക്കർ കോച്ചുകൾ മെത്രാഭിഷേകത്തിനായി പ്രസ്റ്റണിലേക്ക്

cochj-consecratiopn

മാഞ്ചസ്റ്റർ ∙ യുകെയിലെ സിറോ മലബാർ വിശ്വാസികൾ പ്രാർത്ഥനയോടെ കാത്തിരുന്ന പുണ്യദിനത്തിന് ഇനി രണ്ട് നാളുകൾ മാത്രം അവശേഷിക്കേ മാഞ്ചസ്റ്റർ സെന്റ് തോമസ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ഡബിൾ െഡക്കർ കോച്ചുകളാണ് മെത്രാഭിഷേകത്തിന് പോകുവാൻ ബുക്ക് ചെയ്തിരിക്കുന്നത്.

srampickal-2

80 സീറ്റുകൾ വീതമുളള രണ്ട് കോച്ചുകൾ കൂടാതെ അൻപതോളം കാറുകളും മെത്രാഭി‌ഷേകത്തിന് പോകുന്നതിനായി ക്രമീകരിച്ചുകഴിഞ്ഞു. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും യൂണിറ്റ് കോർഡിനേറ്റഴ്സും ചേർന്നാണ് ക്രമീകരണങ്ങൾ നടത്തിവരുന്നത്.
കഴിവതും ആളുകളെ മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുപ്പിക്കുന്നതിനായി തികച്ചും സൗജന്യമായിട്ടാണ് ഇടവകയിൽ നിന്നും കോച്ചുകൾ ഒരുക്കിയിരിക്കുന്നത്.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.