Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാങ്ക്ഫർട്ടിൽ വെള്ളമടിച്ച് പൂസായ ശ്രീലങ്കൻ പൈലറ്റ് പിടിയിൽ

sreelankan-airways

ബർലിൻ∙ വെള്ളമടിച്ച് പൂസായി യാത്രാവിമാനം പറപ്പിക്കാനെത്തിയ ശ്രീലങ്കൻ പൈലറ്റ് ഫ്രാങ്ക് ഫുർട്ട് വിമാനത്താവളത്തിൽ പിടിയിലായി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശ്രീലങ്കൻ എയർലൈൻസിന്റെ UL 554 യാത്രാവിമാനത്തിന്റെ പ്രധാന പൈലറ്റാണ് കസ്റ്റഡിയിലായത്.

259 യാത്രക്കാരുമായി പറന്ന് ഉയരേണ്ട യാത്രാ വിമാനത്തിന്റെ പൈലറ്റിനെ സംഭവം അറിഞ്ഞയുടനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. മറ്റൊരു പൈലറ്റിനെ കണ്ടെത്തി ശ്രീലങ്കൻ യാത്രാ‌ വിമാനം വൈകിയാണെങ്കിലും പറന്നുയർന്നു. സംഭവത്തിൽ യാത്രക്കാരോട് ശ്രീലങ്കൻ എയർലൈൻസ് നിരുപാധികം മാപ്പ് പറഞ്ഞു. 

Your Rating: