Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപതയുടെ ഉദ്ഘാടനം ഇന്ന്, സെന്റ് അൽഫോൻസാ ദേവാലയം കത്തീഡ്രലായി ഉയർത്തി ഏറ്റെടുക്കും

st-alphonsa

ലണ്ടൻ∙ ബ്രിട്ടണിലെ പുതിയ സിറോ മലബാർ രൂപതയുടെ ആസ്ഥാനമായ സെന്റ് അൽഫോൻസാ ദേവാലയം കത്തീഡ്രലായി ഉയർത്തുന്ന ചടങ്ങ് സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ ഇന്നു നടക്കും. ലങ്കാസ്റ്റർ രൂപതയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന പ്രസ്റ്റണിലെ സെന്റ് ഇഗ്നേഷ്യസ് പള്ളിയാണ് സിറോ മലബാർ സഭ ഏറ്റുവാങ്ങി വിശുദ്ധ അൽഫോൻസാമ്മയുടെ പേരിൽ പുനർസമർപ്പണം ചെയ്യുന്നത്. പുതിയ രൂപതയുടെ പ്രവർത്തനങ്ങൾ ഇതോടെ ഔദ്യോഗികമായി ആരംഭിക്കും. റംശാ പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽനിന്നും എത്തിയിട്ടുള്ള മറ്റു മെത്രാന്മാരും സംബന്ധിക്കും.

വൈകിട്ട് ആറിനാണ് ചടങ്ങുകൾ ആരംഭിക്കുക. 7.30ന് അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൊണ്ടുള്ള ആശീർവാദത്തോടെ ചടങ്ങുകൾ സമാപിക്കും. ലോകത്തെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളും കരുണയുടെ കവാടങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കത്തീഡ്രലായി ഉയർത്തപ്പെടുന്ന സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ പ്രധാന കവാടവും കരുണയുടെ വാതിലായി അറിയപ്പെടും.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.