Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പളളിയിലെ ഓണാഘോഷം അവിസ്മരണീയമായി

st-stephens04

ബെർമിങ്ഹാം∙ ബെർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പളളിയിലെ ഓണാഘോഷം വർണ്ണാഭമായി. വി. കുർബാനയ്ക്കു ശേഷം നടന്ന ആഘോഷം ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഭദ്രദീപം തെളിയിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

st-stephens03

സമത്വവും സാഹോദര്യവും കുടികൊളളുന്നതാണ് ഓണത്തിന്റെ പ്രധാന സത്തയെന്നും നമ്മുടെ സംസ്കാരത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കാൻ ഇത്തരം ഉത്സവങ്ങൾ പ്രചോദനമാകണമെന്നും വികാരിയച്ചൻ ഓണസന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.

st-stephens05

മാവേലിത്തമ്പുരാന്റെ എഴുന്നളളത്ത് ഹർഷാരവത്തോടെയാണ് ജനം എതിരേറ്റത്. തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി.

st-stephens01

വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി ഓണാഘോഷം സമാപിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോർജ് മാത്യു സ്വാഗതവും ഇടവക സെക്രട്ടറി മോൻസി ഏബ്രഹാം നന്ദിയും പറഞ്ഞു.

st-stephens02

ഇടവക ട്രസ്റ്റി രാജൻ വർഗീസ്, കൾച്ചറൽ കോർഡിനേറ്റർ ഏബ്രഹാം കുര്യൻ, മാനേജിങ് കമ്മറ്റിയംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

വാർത്ത ∙ ജോർജ് മാത്യു 

Your Rating: