Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തേഫാനോസ് മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണവും കുർബാനയും

metropolitan-welcome

കവൻട്രി ∙ മലങ്കര കത്തോലിക്കാ സഭാ തിരുവല്ലാ അതിരൂപതാ സഹായ മെത്രാൻ മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തായ്ക്ക് കവൻട്രി മലങ്കര കാത്തലിക് മിഷനിൽ ഒക്ടോബർ രണ്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് സ്വീകരണം നൽകുന്നു. തുടർന്ന് വി. ജോൺ ഫിഷർ ദേവാലയത്തിൽ അർപ്പിക്കുന്ന കുർബാനയ്ക്ക് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. മിഷൻ സെന്റർ ചാപ്ലയിൻ ഫാ. തോമസ് മടുക്കംമൂട്ടിൽ സഹകാർമ്മികനായിരിക്കും.

കവൻട്രിയിലെ വി. ജോൺ ഫിഷർ ദേവാലയമാണ് തിരുക്കർമ്മങ്ങൾക്ക് വേദിയാവുക. തിരുകർമ്മങ്ങളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.

പളളിയുടെ വിലാസം - St. John Fisher Churh, Coventry, CV2 3DL. കൂടുതൽ വിവരങ്ങൾക്ക് - ജിജി : 074 6088 7206, മാത്യു :078 387 67226

വാർത്ത∙ സാബു ചുണ്ടക്കാട്ടില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.