Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ഒരുക്കങ്ങൾ റോമിൽ പുരോഗമിക്കുന്നു

chirapanam-episcopa

റോം∙ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന സിറോ മലബാർ വിശ്വാസികളുടെ ഇടയിലേക്ക് അജപാലന പ്രവർത്തനങ്ങളെ ശാക്‌തികരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ ദ്രുതഗതിയിൽ നടക്കുന്നു. നവംബർ ഒന്നിന് റോമിലെ ബസിലിക്ക സാൻ പൗളോയിലാണ് മെത്രാഭിഷേകം നടക്കുന്നത്. ദീർഘനാളത്തെ പ്രാർത്ഥനകളുടെയും ത്യാഗനിർഭരമായ ശുശ്രുഷകളുടെയും പൂർത്തീകരണമാണ് യൂറോപ്പിലെ വിശ്വാസികളുടെ ഇടയനായി മാർ സ്റ്റീഫൻ ചിറപ്പണത്ത്‌ അഭിഷിക്തനാകുന്ന ഈ സുവർണ്ണ നിമിഷം.

കുലീനതയും ലാളിത്യവും ,അഗാധമായ പാണ്ഡിത്യവും ഒരു പോലെ സമ്മേളിച്ച വ്യക്തിത്വമാണ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റേത . ഓരോ വിശ്വാസിയുടെയും ഹൃദയത്തെ തൊട്ടറിഞ്ഞ് അവരിലൊരാളായി മാറി വിശ്വാസവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം നിസംശയം വിജയിച്ചു. സഭയുടെ റോമിലെ സിറോ മലബാർ പ്രൊക്യൂറേറ്റർ ഇറ്റലിയിലെ നാഷണൽ കോർഡിനേറ്റർ എന്നീ നിലക്കുള്ള അദ്ദേഹത്തിന്റെ അജപാലന ശുശ്രുഷകൾ പ്രശംസനീയമാണ്.

ക്രാന്ത ദർശിയും കഴിവുറ്റ ഭരണജ്ഞനുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വ മികവിന്റെ ഫലമായി ഇറ്റലിയിലെ സിറോ മലബാർ സഭാ സമൂഹം വലിയ പുരോഗതിയാണ് കൈവരിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി റോമാ നഗരത്തിൽ മാത്രമായി 10 കുർബാന സെന്ററുകളും ഇറ്റലിയിലെ ജനോവ, സാവോണ, മച്ചരാത്ത, നോച്ചറ, പഗാനി, റാവെന്ന, സിസിലിയ, സിയെന്നാ എന്നിവടങ്ങളിൽ കൂട്ടായ്മകളും രൂപീകരിക്കപ്പെട്ടു. യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർത്ഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മേത്രാഭിഷേകത്തിന്റഎ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.

വാർത്ത∙ ജോസ്മോൻ കമ്മട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.