Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ സെപ്തംബർ 17ന്

stevanage-thirunal

സ്റ്റീവനേജ്∙ വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ സിറോ മലബാർ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ സെപ്റ്റംബർ മാസത്തിലെ മലയാളം കുർബ്ബാന ദിനമായ മൂന്നാം ശനിയാഴ്ച കന്യാമറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷിക്കുന്നു. ജനനത്തിരുന്നാൾ ആഘോഷവും അതിനൊരുക്കമായി പൗരസ്ത്യസഭകൾ എട്ടുനോമ്പാചരണവും നടത്തുന്ന സെപ്റ്റംബർ മാസത്തിൽ തിരുന്നാൾ ഏറ്റവും വിപുലവും, ഭക്തിപുരസരവുമായിട്ടാവും സ്റ്റീവനേജിൽ ആഘോഷിക്കുക.

കത്തോലിക്കാ സഭ വിശുദ്ധിക്കായുള്ള പ്രാർത്ഥനാദിനമായി ആചരിക്കുന്ന സെപ്റ്റംബർ 17ന് രാവിലെ 9.30ന് സ്റ്റീവനേജിലെ സെന്റ് ഹിൽഡാ ദേവാലയത്തിൽ ജപമാല സമർപ്പണത്തോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. സെന്റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ.വിൻസന്റ് ഡയിക്ക് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നതാണ്. സെന്റ് ഹിൽഡാ ദേവാലയ വികാരി ഫാ.മൈക്കിൾ തിരുന്നാളിന് ആതിഥേയത്വം വഹിക്കുകയും പ്രാരംഭമായി ആശംശകൾ നേരുകയും ചെയ്യും. തുടർന്ന് നടത്തപ്പെടുന്ന സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, സമൂഹബലി, വാഴ്വ് തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ സിറോ മലബാർ ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്.

സ്റ്റീവനേജിൽ നടത്തപ്പെടുന്ന രണ്ടാമത് തിരുന്നാൾ ആഘോഷം കൂടുതൽ ഗംഭീരവും, ഭക്ത്യാദരവും ആക്കുവാനുള്ള ഒരുക്കങ്ങൾക്കായി സെബാസ്റ്റ്യൻ അച്ചന്റെ അദ്ധ്യക്ഷതയിൽ യോഗം കൂടുകയും വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുക്കുകയും ചെയ്തു.

ദൈവമാതാവിന്റെ തിരുന്നാൾ ഓരോ കുടുംബത്തിനും അനുഗ്രഹത്തിന്റെ അവസരമാകുവാനും, സ്വന്തം നിയോഗങ്ങൾ മാതാവിന്റെ സമക്ഷം വിശ്വാസപൂർവ്വം സമർപ്പിച്ചു ഫലസിദ്ധി നേടാനും, പ്രാർത്ഥനയിൽ ഒരുങ്ങിക്കൊണ്ട് തിരുനാളിൽ ഭക്തിപുരസരം പങ്കു ചേരുന്നതിനായി തിരുന്നാൾ കമ്മറ്റി ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരായ പ്രിൻസൺ പാലാട്ടി ( 07429053226), ടെറീന ഷിജി (07710176363) എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: