Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീവനേജിൽ മാതാവിന്റെ തിരുന്നാൾ ശനിയാഴ്ച

saint-mary

സ്റ്റീവനേജ് ∙വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ സിറോ മലബാർ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഭക്തി പുരസ്സരം ആഘോഷിക്കുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും അതിനൊരുക്കമായി പൗരസ്ത്യസഭകൾ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുർബ്ബാന ഭക്തിനിർഭരമായിട്ടാവും ആഘോഷിക്കുക.

കത്തോലിക്കാ സഭ വിശുദ്ധിയുടെ പ്രാർത്ഥനാദിനമായി ആചരിക്കുന്ന സെപ്റ്റംബർ 17നു ശനിയാഴ്ച രാവിലെ 9.30നു സ്റ്റീവനേജിലെ സെന്റ് ഹിൽഡാ ദേവാലയത്തിൽ പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഫാ.വിൻസന്റ് ഡയിക്ക് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നതായിരിക്കും. സെന്റ് ഹിൽഡാ ദേവാലയ വികാരി ഫാ. മൈക്കിൾ തിരുന്നാളിന് ആതിഥേയത്വം വഹിക്കുകയും പ്രാരംഭമായി ആശംശകൾ നേരുകയും ചെയ്യും.

സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, ആഘോഷമായ സമൂഹ ബലി,വാഴ്വ്, പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്, സമാപന ആശീർവാദം തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .'ക്യാറ്റകിസം ബൂസ്റ്റിങ്' ക്ലാസ്സിന്റെ ഉദ്ഘാടനവും മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടും.

ആഘോഷമായ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ സിറോ മലബാർ ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. അയർലണ്ടിലെ വാട്ടർഫോർഡ് റീജിണൽ ഹോസ്പിറ്റൽ ചാപ്ലിനും, പ്രശസ്ത വചന ശുശ്രുഷകനുമായ ഫാ.സുനീഷ് മാത്യു തിരുന്നാൾ സന്ദേശം നൽകുന്നതായിരിക്കും.

സ്റ്റീവനേജിൽ നടത്തപ്പെടുന്ന രണ്ടാമത് തിരുന്നാൾ ആഘോഷം കൂടുതൽ ഗംഭീരവും ഭക്ത്യാദരവും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തയായതായി തിരുന്നാൾ കമ്മിറ്റി അറിയിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഓരോ കുടുംബത്തിനും അനുഗ്രഹത്തിന്റെ അവസരമാകുവാൻ തിരുനാളിൽ പങ്കുചേരുന്നതിനായി തിരുന്നാൾ കമ്മറ്റി ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് - ട്രസ്റ്റിമാരായ പ്രിൻസൺ പാലാട്ടി (07429053226), ടെറീന ഷിജി (07710176363) എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ

Your Rating: