Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റുട്ട്ഗാർട്ടിൽ ഓണാഘോഷം സെപ്റ്റംബർ 24ന്

german-association

സ്റ്റുട്ട്ഗാർട്ട്∙ ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ (എംഡിറ്റി) ആഭിമുഖ്യത്തിൽ പൊന്നോണം സെപ്റ്റംബർ 24ന് (ശനി) വിവിധ പരിപാടികളോടെ സ്റ്റുട്ട്ഗാർട്ടിൽ ( ltes Feuerwehrhaus, Moehringertsr.56, 70199 Stuttgart Heslach) ആഘോഷിയ്ക്കുന്നു. ഉച്ചക്ക് 12 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ ആക്ടിങ് കോൺസുൽ ജനറൽ സി.രാമചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വറുഗീസ് കാച്ചപ്പിള്ളിയും ബേബി കലയുംങ്കേരിയും നയിക്കുന്ന ചെണ്ടമേളം, മലയാളി മങ്കമാരുടെ താലപ്പൊലി, മാവേലിയ്ക്കു വരവേൽപ്പ്, തിരുവാതിരകളി, ഫ്രാങ്ക്ഫർട്ടിലെ ലെയംഗ്രുപ്പിന്റെ വിവിധ നൃത്തയിനങ്ങൾ, പാർവതി ശങ്കർ നയിക്കുന്ന തിരുവാതിരകളി എംഡിറ്റിയുടെ വള്ളംകളി, സംഗീതം തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഹൃദയപൂർവ്വം ക്ഷണിയ്ക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജോസഫ് വെള്ളപ്പള്ളിൽ 07231766870, റ്റാനിയ ചാക്കോ 07031 4355600 ,വെബ്സൈറ്റ് :malayalee.de.
 

Your Rating: