Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്തരിക ജീവിതത്തെ പ്രകാശിപ്പിക്കുക: സണ്ണി സ്റ്റീഫന്‍

biscester-sunny

ബിസ്റ്റർ∙ ഓക്സ്ഫോര്‍ഡ്ഷെയര്‍ പീസ്‌ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിസ്റ്ററിലുള്ള സ്കൗട്ട് ഹാളില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബപ്രേഷിതനും ഫാമിലി കൗണ്‍സിലറും വചനപ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍, തിരുവചനത്തിലൂടെയും പ്രായോഗികജീവിതപാഠങ്ങളിലൂടെയും ആത്മാവിന്‍റെയാഴങ്ങളില്‍ തൊട്ട് ആത്മവിശുദ്ധീകരണത്തിനാവശ്യമായ ഉള്‍ക്കരുത്തുള്ള സന്ദേശം നല്‍കി.

പ്രലോഭനത്തിന്‍റെ കല്ല്‌ വന്നു വീഴുന്നത് നമ്മുടെ ദുര്‍ബ്ബലമായ ഇടങ്ങളിലാണ്. ചെറിയ ചെറിയ പ്രിയങ്ങള്‍ക്കു വേണ്ടി നമ്മുടെ ശ്രേഷ്ഠത നഷ്ടമാക്കരുത്. ദൈവസ്നേഹത്തിന്‍റെ പരിപാലനയോര്‍ത്ത് ആഹ്ലാദത്തോടെ കണ്ണുനിറയാന്‍ മാത്രം കാര്യങ്ങളുണ്ടായിരുന്നിട്ടും നമ്മള്‍ അത് മറന്നിവിടെ ജീവിക്കുന്നു. ജീവിതത്തില്‍ ദുഖങ്ങളും, വേദനകളും, സഹനങ്ങളും ഉണ്ടാകാം. മോശ ദൈവത്തെ കണ്ടത് മുള്‍പ്പടര്‍പ്പുകള്‍ക്ക് ഇടയിലാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കാനും ദിശകാട്ടിത്തരാനും മുള്ളുകള്‍ക്കും ആകുമെന്ന് വിശ്വസിക്കുക. തന്‍റെ ജീവിതാവസാനത്തോളം ദൈവം ഏല്‍പ്പിച്ചവരോടൊപ്പവും, നമ്മുടെ ഇടപെടല്‍ ആവശ്യമുള്ള, അര്‍ഹതയുള്ള നമ്മുടെ ചുറ്റുമുള്ളവര്‍ക്കൊപ്പവും നിന്നു നിയോഗശുദ്ധിയോടെ യോഗ്യമായ ജീവിതം പൂര്‍ത്തിയാക്കുകയെന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ദൈവവിളിയെന്നു ബ്രദര്‍ സണ്ണി സ്റ്റീഫന്‍ വിശ്വാസികള്‍ക്കായി നല്‍കിയ വചനവിരുന്നില്‍ സന്ദേശം നല്‍കി.

ആന്തരിക ജീവിതത്തെ പ്രകാശിപ്പിച്ച വചനശുശ്രൂഷയായിരുന്നെന്നു പങ്കെടുത്തവര്‍ സാക്ഷ്യം നല്‍കി. വേള്‍ഡ് പീസ്‌ മിഷന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ അംഗം ജോസ് വര്‍ക്കി നന്ദി പറഞ്ഞു. തുടർന്ന് ലണ്ടന്‍, വാറിംഗ്ടന്‍, സൗത്താംപ്ടന്‍, ബോണ്‍സ്മൌത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങള്‍ ഉണ്ട്.

സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.വി. ജോസ് – 07897 816039 / 075 888 53224, വേള്‍ഡ് പീസ്‌ മിഷന്‍ ഓഫീസ് (യു.കെ.) 0744 849 0550, worldpeacemissioncouncil@gmail.com. www.sunnystephen.com.

വാർത്ത∙ കെ.ജെ.ജോണ്‍ 

Your Rating: