Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി സ്റ്റീഫന്‍ കുടുംബസമാധാന സന്ദേശവുമായി ബിസ്റ്ററില്‍

sunny-stephen

ഓക്സ്ഫോര്‍ഡ്∙ഓക്സ്ഫോര്‍ഡ്ഷെയറില്‍ ബിസ്റ്ററിലുള്ള സ്കൌട്ട് ഹാളില്‍ ( Ashdene Rd., Bicester, OX26 2 BH ) വച്ച് 2016 ആഗസ്റ്റ്‌ 20 ശനിയാഴ്ച രാവിലെ 9 മുതല്‍ 4 മണി വരെ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബനവീകരണ ധ്യാനം നടത്തപ്പെടുന്നു.

ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 36 വര്‍ഷത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ്‌ മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്‍റെ നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് പീസ്‌ മിഷന്‍റെ സംഘാടകര്‍ അറിയിക്കുന്നു.

സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:
സി.വി. ജോസ് – 07897 816039 / 075 888 53224, വേള്‍ഡ് പീസ്‌ മിഷന്‍ ഓഫീസ് (യു.കെ.) 0744 849 0550
worldpeacemissioncouncil@gmail.com, www.sunnystephen.com

വാർത്ത∙ കെ.ജെ.ജോണ്‍ 

Your Rating: