Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 17ന്

st-joseph

സന്ദർലാൻഡ്∙ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംമ്പർ 17 ശനിയാഴ്ച തുടങ്ങും.രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ അബർഡീൻ രൂപത സിറോ മലബാർ ചാപ്ളൈൻ ഫാ. ജോസഫ് പിണക്കാട്ട് മുഖ്യകാർമികനാകും.

പൗരോഹിത്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഹെക്സം ആൻഡ്‌ ന്യൂകാസ്സിൽ രൂപത ബിഷപ്‌ സീമസ് കണ്ണിങ് ഹാമിന്‌ സന്ദർലാൻഡ് സിറോ മലബാർ സമൂഹത്തിന്റെ ആദരം സമർപ്പിക്കുന്ന തിരുനാൾ കുർബാനയിൽ രൂപതയിലെ പത്തോളം വൈദീകർ സഹാകാർമികരാകും. തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തിൽ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ് ണതയും പ്രതിഫലിക്കും.

st-joseph01

പ്രദക്ഷിണത്തിനു മാറ്റ് കൂട്ടാൻ മുത്തുക്കുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സ്റ്റീൽസ് ക്ലബ് ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സെ.ജോസഫ്‌സ് പ്രൈമറി സ്‌കൂൾ റിട്ട .ഹെഡ് മിസ്ട്രസ് മിസ്സിസ് . മൗറീൻ ഗാൽബ്രെയ്ത് മുഖ്യാതിഥിയാകും. കൂടാതെ നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തികളും അണിചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. ബോൾട്ടൻ വി ഫോർ മ്യൂസിക് ബാൻഡിന്റെ ഗാനമേളയും സന്ദർലാൻഡ് സിറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടിയും കണ്ണിനും കാതിനും ഇമ്പമേകും.

സെപ്റ്റംബർ 8ന് ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒൻപതു ദിവസ്സം നീണ്ടുനിൽക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകും.തിരുനാളിന് ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാൾ നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്. ഓഗസ്റ്റ് മാസത്തെ മലയാളം കുർബാന 13 ശനിയാഴ്ച 11 മണിക്ക് സെ. ജോസഫ്‌സ് ദേവാലയത്തിൽ നടക്കും.

വാര്‍ത്ത∙ മാത്യൂ ജോസഫ്

Your Rating: