Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17ന്

സ്വാൻസി∙ ജനകീയ മലയാളി സംഘടനയായ സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17 ശനിയാഴ്ച മോറിസ്റ്റണിലെ മെമ്മോറിയൽ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സ്വാൻസിയിലെ മലയാളികളുടെ ആദ്യ കുടിയേറ്റ കാലത്ത്  സ്ഥാപിച്ച മലയാളികളുടെ പ്രഥമ കൂട്ടായ്മയാണ് സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷൻ. ജനകിയ പങ്കാളിത്തം കൊണ്ടും കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമാണ് സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷൻ.

സമത്വ സുന്ദരമായ കഴിഞ്ഞു പോയ ആ നല്ല നാളുകളുടെ ഓർമ്മകളെ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ 11–ാമത് ഓണാഘോഷം വിഭവ സമൃദ്ധമായ ഓണസദ്യയോടും   വൈവിധ്യമാർന്ന കലാപരിപാടികളോടും കൂടി നടത്തപ്പെടുന്നു.

ചെണ്ടമേളങ്ങളുടെയും താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ വേദിയിലേയ്ക്ക് ആനയിക്കുന്നതിനോടൊപ്പം അസോസിയേഷന്റെ യുവനിരകളും മുതിർന്നവരും അവതരിപ്പിക്കുന്ന തിരുവാതിരകളി, വളളംകളി, വൈവിദ്ധ്യമാർന്ന നൃത്തന്യത്യങ്ങൾ, ഓണപ്പാട്ടുകൾ, കപ്പിൾ ഡാൻസ്, ഗ്രേസ് മെലഡിയോസ് പോർട്സ് സ്മൗത്ത് അവതരിപ്പിക്കുന്ന ഗാനമേള,  വടംവലി മത്സരം  എന്നിവ ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്. സ്വാൻസിയിലും പരിസര പ്രദേശത്തും താമസിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണാഘോഷ പരിപാടിയിലേക്ക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
സജി സ്കറിയ(പ്രസിഡന്റ്)– 075 3329 1806
സിറിയക്ക് പി. ജോർജ്(സെക്രട്ടറി)– 077 7345 4387

Morriston Memorial & Community Centre
Hrol Gwlrnen
Morriston, Swansea
SA6 6JR

വാർത്ത∙ സിറിയക് ജോർജ്

Your Rating: