Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ചു വാഹനമോടിച്ച സ്വീഡൻ മന്ത്രിയുടെ പണിപോയി

sweden-minister

സ്റ്റോക്ഹോം∙ മദ്യപിച്ചു വാഹനമോടിച്ചു പോലീസ് പിടിയിലായ സ്വീഡൻ മന്ത്രി അയിഡ ഹാഡ്സിയാലിക് രാജിവെച്ചു. 29കാരിയായ ഹാഡ്സിയാലിക് വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രാജ്യത്തെ ആദ്യത്തെ മുസ്ലിം വനിതാ മന്ത്രിയാണ് ഇവർ.

മദ്യപിച്ചു വാഹനം ഓടിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പിഴവായി ഇവർ പോലീസിനോട് പറഞ്ഞു. ഡെൻമാർക്ക് സ്വീഡൻ അതിർത്തിയിലെ പാലത്തിൽ വെച്ചായിരുന്നു പരിശോധന. രണ്ടുഗ്ലാസ് ചുവന്ന വൈനാണ് ഇവർ അകത്താക്കിയിരുന്നത്. 0.2 ഗ്രാം ആർക്കഹോൾ രക്തത്തിൽ കലർന്നിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആറുമാസം വരെ തടവുശിക്ഷയാണ് സ്വീഡനിൽ കൽപ്പിച്ചിരിയ്ക്കുന്നത്. ഹാഡ്സിയാലികിന് അഞ്ചു വയസുള്ളപ്പോൾ ബോസ്നിയയിൽ നിന്ന് കുടിയേറിയതാണ് ഇവരുടെ കുടുംബം.  

Your Rating: