Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സർലൻഡിൽ ഓഗസ്റ്റ് 28ന് ഫുട്ബോൾ ടൂർണമെന്റ്

സൂറിച്ച്∙ ഫുടബോൾ ജ്വരം സിരകളിൽ ഒഴുകുന്ന സ്വിറ്റ്സർലൻഡിലെ രണ്ടാം തലമുറ വിപുലമായ രീതിയിൽ ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് ഒരുക്കുന്നു. വളരുന്ന നാട്ടിൽ എന്നും ഫുടബോളിന്റെ പുറകെ പാഞ്ഞിരുന്ന കുട്ടികൾ പ്രായപൂർത്തിയായപ്പോൾ ആദ്യ സംഘാടകർ ആകുന്നത്ഫുടബോൾ ക്ളബുകളിലൂടെ എന്നത് ശ്രദ്ധേയമാണ്. മലയാളിത്തം വിടാത്ത സാംസ്‌കാരികതയാണ് ഇത്തരം കൂട്ടായ്മകൾ. ഇൻഡോർ ഹാളിൽ നിന്നും മാറി പുൽമൈതാനത്ത് ഫുടബോൾ കളിക്കുവാൻ ഉള്ള ഒരു ശ്രമം കൂടിയാണ് ഈ ടൂർണമെന്റ്.

സ്വിസ്സിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ സഹകരണത്തോടെ ആണ് ഫുട്ബോൾ ടൂർണമെന്റ് കുട്ടികൾ ഒരുക്കുന്നത്. ഓഗസ്റ്റ് 28ന് രാവിലെ 8 മണിക്ക് സൂറിച്ചിൽ വച്ച് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ഗ്രൈഫൻ സേ യിലെ മിഗ്രോസ് സ്പോർട്സ് പാർക്ക് ഓപ്പൺ ഗ്രൗണ്ടിലാണ് ഫുട്ബോൾ ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്. പതിന്നാല് ടീമുകൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്ന് കൂട്ടായ്മക്ക് വേണ്ടി ഫ്രാൻസ് ചേന്നംപറമ്പിൽ അറിയിച്ചു. ക്യാഷ് പ്രൈസും ട്രോഫികളും വിജയികൾക്ക് അന്നേ ദിവസം തന്നെ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്വിസ് കേരള കപ്പ് ഫേസ് ബുക്ക് പേജ് സന്ദശിക്കുക.

ടൂർണമെന്റിൽ പ്രായ പരിധിയില്ലാതെ ആർക്കും പങ്കാളികളാകാം എന്നതാണ് പ്രത്യേകത. രക്ഷകർത്താക്കളുടെ ടീമുകൾക്കും പങ്കെടുക്കാമെന്ന് ഫ്രാൻസ് ചേന്നംപറമ്പിൽ പറഞ്ഞു. താല്പര്യമുള്ള രക്ഷകർത്താക്കൾ 078 8783750 എന്ന നമ്പറിൽ ബന്ധപ്പെടുക .

ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ കഫേ കിയോസ്‌ക് ഒരുക്കുന്നതാണ്, കൂടാതെ ഹാളിൽ ഭക്ഷണശാലയും പ്രവർത്തിക്കുന്നതായിരിക്കും. ആതിഥേയ രാജ്യമായ സ്വിസ്സിൽ നിന്നുമുള്ള വിവിധ ടീമുകൾക്ക് പുറമെ വിദശത്തു നിന്നുമുള്ള ടീമുകളും സ്വിസ് കേരള കപ്പ് ടൂർണമെന്റിൽ മാറ്റുരക്കും. സ്വിസ് മലയാളികളുടെ രണ്ടാം തലമുറയിലെ കുട്ടികളുടെ ഒരുമയും ഐക്യവും ഇത്തരത്തിലുള്ള ഫുടബോൾ ടൂർണമെന്റുകൾ വഴി ദൃഢമാകുന്നത് സംഘാടകർക്ക് ചാരിതാർഥ്യജനകമാണ്. ഫുടബോൾ പ്രേമികളായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

വാർത്ത∙ ജേക്കബ് മാളിയേക്കൽ 

Your Rating: