Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്‌സർലൻഡിൽ മാതാവിന്റെ പിറവിത്തിരുന്നാൾ സെപ്റ്റംബർ 8ന്

swiss-thirunal

സൂറിച്ച്∙ സ്വിറ്റ്‌സർലൻഡിലെ വിശ്വാസി സമൂഹം എട്ടു നോമ്പാചരനത്തിന്റെ സമാപനവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാളും സെപ്റ്റംബർ 8ന് ആഘോഷിക്കുന്നു. എട്ടു ദിവസം നീണ്ടു നിൽക്കുന്ന നോമ്പാചരണവും ജപമാല പ്രാർത്ഥനകളുമാണ് എട്ടു നോമ്പിന്റെ പ്രത്യേകത.

സെപ്റ്റംബർ 8 വ്യാഴാഴ്‌ച സൂറിച്ച് സേബാഹ് മരിയ ലൂർദ് ദേവാലയത്തിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം ഏഴരക്ക് കൂട്ടായ ജപമാല അർപ്പണം. എട്ടു മണിക്ക് വിശുദ്ധ കുർബാനയും ലഘുവായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

എല്ലാ മരിയൻ ഭക്തരും പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം നേടണമെന്ന് സിറോ മലബാർ പള്ളിയുടെ ചാപ്ലയിൻ ഫാ. തോമസ് പ്ലാപ്പള്ളിൽ (തോമസ് അച്ചൻ) അറിയിച്ചു.

വാർത്ത∙ ജേക്കബ്ബ് മാളിയേക്കൽ 

Your Rating: