Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്‌സർലൻഡിൽ വനിതാ സംഘടന രൂപീകരിച്ചു

swiss-women

ബാസൽ∙ സ്വിറ്റ്‌സർലൻഡിലെ വനിതകൾ ഒത്തുകൂടി പുതിയതായി വനിതകൾക്ക് വേണ്ടി മാത്രം ഒരു വേദി രൂപീകരിച്ചു. സ്വിസ്സ് കേരള വനിതാ ഫോറം എന്ന് നാമകരണം ചെയ്ത കൂട്ടായ്‌മ ആദ്യ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സ്ത്രീകളുടെ പ്രശ്നങ്ങളും വൈഷമ്യതകളും ചർച്ച ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്താൻ കൂട്ടായി ചിന്തിക്കുകയും ചെയ്യുക, കേരളത്തിൽ അവശത അനുഭവിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും കാരുണ്യപ്രവർത്തനത്തിലൂടെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് സ്വിസ്സ് കേരളാ വനിതാ ഫോറത്തിനുള്ളത്.

പ്രസിഡന്റായി സൂസൻ പൂത്തുള്ളിയും, സെക്രട്ടറിയായി ലീന കുളങ്ങരയും, ട്രഷററായി ലിസി കാവുങ്ങലും, പിആർഒയായി ലീമ വള്ളാടിയും, പ്രോഗ്രാം കോർഡിനേറ്റേഴ്‌സായി ജെസ്സി പെരേപ്പാടനും, ആനി മരിയ സിറിയക്കും, എക്സിക്യൂട്ടീവ്‌ മെമ്പേഴ്‌സായി ടോൾജി കിഴക്കേവീട്ടിൽ, ദീപ മാത്യു, അനു ലിപിൻ എന്നിവരും, ജെയ്ൻ പറാണികുളങ്ങരയും ചുമതലയേറ്റു.

വാർത്ത∙ ജേക്കബ്ബ് മാളിയേക്കൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.