Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സർലണ്ടിൽ ബി ഫ്രണ്ട്സിന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്

onam02

സൂറിച്ച് ∙ സ്വിറ്റ്സർലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ ബി ഫ്രണ്ട്സിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ മൂന്ന് ശനിയാഴ്ച സൂറിച്ചിലെ കുസ്നാഹ്റ്റിൽ രാവിലെ 11 മണിക്ക് ആരംഭിക്കും

onam

വിഭവസമൃദ്ധമായ ഓണ സദ്യയ്ക്ക് പുറമെ, ചലച്ചിത്ര പിന്നണി ഗായകരായ ജ്യോത്സനയും വിധു പ്രതാപും ചേർന്നൊരുക്കുന്ന സംഗീത വിരുന്ന്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാവിരുന്നുകൾ, മാവേലിയുടെ രംഗപ്രവേശനം തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടും.

onam01

ഓണാഘോഷത്തോടനുബന്ധിച്ച് ഈ വർഷം വിവിധ പ്രായപരിധിയിലുള്ളവർക്കായി ബെസ്റ്റ് ഡ്രസ്സ് അവാർഡ്സും ബി ഫ്രണ്ട്സ് വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് - www.befriends.ch, www.BEFRIENDS.CH
 

Your Rating: