Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊഡോ യുര്‍ഗന്‍സിന്റെ സ്വിറ്റ്സര്‍ലന്‍ഡിലെ ആഡംബര വില്ല വില്‍പ്പനയ്‌ക്ക്‌

Udo-Juergens-(2)

സൂറിച്ച്‌∙ ഓസ്‌ട്രിയന്‍ സംഗീത മാന്ത്രികന്‍ ഊഡോ യുര്‍ഗൻസ്‌ ബോക്കല്‍മാന്റെ ( ഓസ്‌ട്രിയന്‍ സ്വിസ്സ്‌ സംഗീത സംവിധായകനും ,ഗായകനും) സ്വിറ്റ്‌സര്‍ലൻഡിലെ ആഡംബരവസതി വില്‍പ്പനയ്‌ക്ക്‌.

ഓസ്‌ട്രിയയിലെ ക്ലാഗന്‍ഫുര്‍ട്ടില്‍ ജനിച്ച യൂഡോ സ്വിറ്റ്‌സര്‍ലൻഡിലാണു തന്റെ അവസാന കാലം ചെലവഴിച്ചത്‌. 50 വര്‍
ഷത്തോളം ജര്‍മ്മന്‍ സംഗീത പ്രേമികളെ ഹരം കൊള്ളിച്ച ഹിറ്റുകളുടെ ഉടമയാണ്‌ യൂഡോ. ആയിരം ഗാനങ്ങള്‍ കംപോസു ചെയ്യു
കയും 100 മില്യന്‍ റെക്കോര്‍ഡ്‌ വില്‍പ്പന നടത്തുകയും ചെയ്‌തു.

സ്വിമ്മിംഗ്‌ പൂള്‍ , ഗാര്‍ഡന്‍ സൗണ തുടങ്ങി 10 കിടപ്പുമുറികളോടു കൂടിയ യൂഡോയുടെ സ്വപ്‌നമന്ദിരമാണ്‌ വില്‍പ്പനക്കിട്ടിരിക്കുന്നത്‌. 65,00,000 സ്വിസ്സ്‌ ഫ്രാങ്കാണ്‌ വില്ലക്കു വിലമതിക്കുന്നത്‌. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഈ വില്ലയുടെ ഏക പോരായ്മ ഇത്‌ തടാകത്തിന്റെ തീരത്തല്ലെന്നതു മാത്രമാണ്‌. ആ കുറവു കൊണ്ടാകണം താന്‍ മരിക്കുന്നതിന്‌ രണ്ടു വര്‍ഷം മുൻപു സൂറിച്ചിലെ തമലന്‍ എന്ന സ്ഥലത്ത്‌ തടാകക്കരയില്‍ മറ്റൊരു വില്ല കൂടി അദ്ദേഹം സ്വന്തമാക്കിയത്.

Udo-Juergens

തന്റെ രണ്ടാം ഭാര്യയായ കൊര്‍ണേലിയ റൈന്‍ഹോള്‍ടുമൊത്ത് താമസിക്കുന്നതിനാണ്‌ സുമിക്കോണിലെ ഈ വില്ല അദ്ദേഹം വാ
ങ്ങിയത്‌. എന്നാല്‍ അധികം താമസിയാതെ 2006ല്‍ കൊര്‍ണേലിയ റൈന്‍ഹോള്‍ഡ്‌ വിവാഹമോചിതനായി . അദ്ദേഹത്തിന്റെ മരണ
ത്തിന്‌ 2 വര്‍ഷം മുൻപു യൂഡോയുടെ വന്‍വാച്ചുകളുടെ ശേഖരം ഇവിടെ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇവ കൂടാതെ സൂറിച്ച്‌ പട്ടണത്തില്‍ പെന്റഹൗസും അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു.

വാര്‍ത്ത∙ഷിജി  ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.