Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡിലെങ്ങും ഓണാഘോഷങ്ങൾ: പൂക്കളവും ഓണസദ്യയുമായി എഗ്ഗ് മലയാളിക്കൂട്ടായ്മയും

switzerland-onam1

സൂറിച്ച്∙ സ്വിറ്റ്സര്‍ലന്‍ഡിലെങ്ങും ഓണപ്പൂക്കളവും ഓണസദ്യയും നാടന്‍ കലപരിപാടികളുമായി ഓണാഘോഷങ്ങള്‍ അരങ്ങുതകര്‍ക്കവേ എഗ്ഗ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലും ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും നാടന്‍ കസേരകളിയുമൊക്കെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു.

switzerland-onam3

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം ഫാ. ജയ്സണ്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ക്ക് നന്മയുടെ സന്ദേശം നല്‍കുന്ന ഈ ആഘോഷവേളയില്‍ നാം ജീവിതവഴിയില്‍ ഉപേക്ഷിച്ച നല്ലശീലങ്ങളെ തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് എഗ്ഗിലെ മുതിര്‍ന്നവരും യുവാക്കളും കുട്ടികളുമടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.

switzerland-onam2

വനിതകളുടെ കസേരകളിയില്‍ ജസി ചെട്ടപ്പറമ്പില്‍, ജിജി കൊട്ടാരത്തില്‍, എയ്‌ജല്‍ പുതുമന എന്നിവരും പുരുഷന്മാരുടെ വിഭാഗത്തില്‍ ടോമി കണ്ടാരപ്പിള്ളില്‍, ജോസ്‌ വെളിയത്ത്‌, പ്രിന്‍ കാട്ട്രൂകുടിയില്‍ എന്നിവരും കുട്ടികളുടെ വിഭാഗത്തില്‍ ജോഹന്നസ്‌ പുതുമന, അഖില്‍ കാടൂകുടിയില്‍, ജയ്‌സണ്‍ ജിനോയ്‌ ജോസഫ്‌ എന്നിവരും മിഠായി പെറുക്കലില്‍ ജാവിന്‍ ഇലഞ്ഞിക്കല്‍, ഫെലിന്‍ വാളിപ്ലാക്കില്‍, ലിയോണ വാളിപ്ലാക്കില്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വില്‍സണ്‍ ചെട്ടിപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ തോമസ്‌ എബ്രഹാം ഇഞ്ചക്കാട്ട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എഗ്ഗ് കൂട്ടായ്മയുടെ ഗ്രില്‍ ഫെസ്റ്റിന്റെ റിപ്പോര്‍ട്ട് ജോസ് ഇടശ്ശേരില്‍ അവതരിപ്പിച്ചു.

switzerland-onam4

ജിലു പുളിക്കക്കുന്നേല്‍ , ജോസ് ഇലഞ്ഞിക്കല്‍ , തോമസ്‌ കൊട്ടാരം കലാകായിക പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഓണാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജയ്സ - ഡേവിസ് തടത്തില്‍ , ജിജി - തോമസ്‌ കൊട്ടാരത്തില്‍ , സേബാ - ജോസ് വെളിയത്ത് , പാറ്റ്സി - ലാന്‍സി ജോസഫ് , എമില്‍ - ജിനോയ് ജോസഫ് , ജിസ്മോള്‍ - സിന്‍ ജോ നെല്ലിശ്ശേരി , മോളി - ജോമോന്‍ എടയോടില്‍ , സിസിലി - സജി പുളിയ്ക്കല്‍കുന്നേല്‍ , ജസി - വില്‍സണ്‍ ചെട്ടിപറമ്പില്‍ , എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിച്ചത്.

ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവർക്കും എഗ്ഗ് മലയാളി കൂട്ടയ്മയ്ക്കുവേണ്ടി ജോമോന്‍ എടയോടില്‍ സ്വാഗതവും ജോസ് വെളിയത്ത് നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: