Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിസ്സിലെ എഗ്ഗ് സൺേഡ സ്കൂളിന്‍റെ 10-ാം വാര്‍ഷികം ആഘോഷിച്ചു 

egg-sunday-01

സൂറിച്ച്∙എഗ്ഗ് ഇടവകാ സൺഡേ സ്കൂളിന്‍റെ പത്താം വാര്‍ഷികാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു . കൊച്ചുകുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍ തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയെയും യൂറോപ്പില്‍ നാം നേരിടുന്ന വെല്ലുവിളികളേയും, ആ പ്രതിസന്ധികളെ നല്ല വിശ്വാസ പരിശീലനത്തിലൂടെ എങ്ങനെ നേരിടണമെന്നും ഉദ്ബോധിപ്പിച്ചു.

egg-sunday-04

മതാധ്യാപകരും സെക്രട്ടറി അഗസ്റ്റിന്‍ മാളിയേക്കലും സംയുക്തമായി നിലവിളക്ക് കൊളുത്തി കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റര്‍ ജോസ് ഇടശ്ശേരി വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മദര്‍ തെരേസയുടെ നാമകരണ ദിവസംകുഞ്ഞുങ്ങള്‍ക്ക് ക‍ൗതുകം പകര്‍ന്നു കൊല്‍ക്കത്തയിലെ വി. തെരേസയും വി. അല്‍ഫോന്‍സാമ്മയും വേദിയിലെത്തി.

egg-sunday-02

സിസ്റ്റര്‍ അല്‍ഫോണ്‍സയ്ക്കൊപ്പം കുട്ടികള്‍ ഗാനങ്ങള്‍ ആലപിച്ചു. കിഡ്സ്‌ ഗ്രൂപ്പും ചില്‍ഡ്രന്‍സ് ക്വയറും 13 കുട്ടികള്‍ അണിനിരന്ന കിഡ്സ്‌ ഗ്രൂപ്പിന്റെ ആക്ഷന്‍ ഡാന്‍സും ജൂനിയര്‍ ഗ്രൂപ്പ് "യേശുവിന്‍ ഓമന പൈതലാണ് നീ" എന്ന ഡാന്‍സും വേദിയില്‍ അവതരിപ്പിച്ചു. മരിയ തോപ്പില്‍ വി.തെരേസയായും അല്‍ഫോന്‍സമ്മയായി ഷാനു പുതിയിടത്തും വേഷമിട്ടു. മേഴ്സി പാറയ്ക്കല്‍ ആണു കുട്ടികളെ അണിയിച്ചൊരുക്കിയത്.

egg-sunday-03

പരീക്ഷയില്‍ സമ്മാനര്‍ഹാരായവര്‍ക്കും , മുഴുവന്‍ ഹാജര്‍ നേടിയവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു മറ്റുള്ള കുട്ടികള്‍ക്ക് പ്രോ
ത്സാഹന സമ്മാനങ്ങളും ലഭിച്ചു .അദ്ധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ പിആര്ഒ ജസ്വിന്‍ പുതുമന വിതരണം ചെയ്തു. യൂത്ത് ഗ്രൂപ്പിന്റെ അധ്യാപകന്‍ ഡോ. ജോര്‍ജ്ജിന് ആശംസകള്‍ നേരുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു .

egg-sunday-05

സ്നേഹവിരുന്നോടുകൂടി വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു. സൺഡേ സ്കൂള്‍ കോ-ഓഡിനെറ്റര്‍ നിര്‍മ്മല വാളിപ്ലാക്കള്‍ യോഗത്തിന് കൃതജ്ഞത പറഞ്ഞു . വൈകുന്നേരം കുട്ടികള്‍ക്കായി അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ . സണ്ടേ സ്കൂള്‍ കുട്ടികളുടെ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. 

egg-sunday-06

പത്താം വാർഷികാഘോഷപരിപടികള്‍ക്ക് കോ -ഓഡിനേറ്റര്‍മാരായ ബിനു വാളിപ്ലാക്കല്‍ , നീതു ചേലക്കല്‍ , ജിമ്മി വര്‍ഗ്ഗിസ് , സിനി ജോഷി , ജിന്‍സി ചെത്തിപ്പുഴ, ജാന്‍സി കരുമത്തി, അധ്യാപകരായ ജയ്സാ തടത്തില്‍ , സിസ്റ്റര്‍ റെജിന, റോസിലി പുതിയേടം , ജിജി കട്ട്രുകുടിയില്‍, ജിജി കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി .

സമ്മാനര്‍ഹാരായവര്‍ -ഹാജര്‍ -

കിഡ്സ്‌ ഗ്രൂപ്പ് - എയ്ഞ്ചല്‍ എലഞ്ഞിക്കല്‍, ഫെലിന്‍ വാളിപ്ലാക്കല്‍ .
ജൂനിയര്‍ ഗ്രൂപ്പ് - ഗാവിന്‍ എലഞ്ഞിക്കല്‍, എറിക് കോളിന്‍സ്, അന്ന പുതുമന. മിഡില്‍ ഗ്രൂപ്പ് - ജോഹെന്നെസ് പുതുമന, എമിലി എബ്രഹാം .സീനിയര്‍ ഗ്രൂപ്പ് - എയ്ഞ്ചല്‍ ജെസ്വിന്‍ പുതുമന യൂത്ത് ഗ്രൂപ്പ് - സൈമണ്‍ വാളിപ്ലാക്കല്‍

വാര്‍ഷികപരിക്ഷ

കിഡ്സ്‌ വിഭാഗം- ഒന്നാംസ്ഥാനം - ആന്‍ജെല കുറ്റിയാനിയില്‍ രണ്ടാംസ്ഥാനം - സോനാ എബ്രഹാം, അന്ന പുതുമന
മൂന്നാംസ്ഥാനം - ലെയോന്‍ തോപ്പില്‍

egg-sunday-07

ജൂനിയര്‍ വിഭാഗം -  ഒന്നാംസ്ഥാനം - സാറ മഞ്ഞളി , രണ്ടാംസ്ഥാനം - എമിലിന്‍ എബ്രഹാം , മൂന്നാംസ്ഥാനം - സാറ മേലേമണ്ണില്‍

സിനിയര്‍ വിഭാഗം - ഒന്നാംസ്ഥാനം - ജോയല്‍ സിബി ചെത്തിപ്പുഴ
രണ്ടാംസ്ഥാനം - അനാബല്‍ ജോണ്‍സണ്‍ എബ്രഹാം
മൂന്നാംസ്ഥാനം - അന്ന മഞ്ഞളി 

വാര്‍ത്ത∙ ഷിജി ചീരംവേലിൽ 

Your Rating: