Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്‌സര്‍ലൻഡില്‍ സിറോ മലബാര്‍ സഭാ ദിനം സെപ്റ്റംബര്‍ 25ന്

syro-malabar

സൂറിച്ച്‌∙ സ്വിറ്റസര്‍ലൻഡിലെ സിറോ മലബാര്‍ സഭാംഗങ്ങള്‍ സെപ്‌റ്റംബര്‍ 25 ഞായറാഴ്‌ച സഭാദിനമായി ആചരിക്കുന്നു. സൂറിച്ചിലെ സെ.തെരേസ ദേവാലയത്തിലാണ്‌ ആഘോഷങ്ങള്‍ നടത്തുന്നത്‌. ഉച്ചകഴിഞ്ഞ്‌ 3 മണിക്കാണ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

ആഘോഷങ്ങളോടനുബന്ധിച്ച്‌ വിവാഹജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതിമാരെ പ്രത്യേകം ആദരിക്കു
ന്നതും. ഈ വര്‍ഷം സ്തൈരലേപനവും ആദ്യ കുര്‍ബ്ബാനയും സ്വീകരിച്ച കുട്ടികളെ അനുമോദിക്കും.

25ന്‌ ഉച്ചകഴിഞ്ഞ്‌ 3ന് ആഘോഷമായ ദിവ്യബലി 5.30 ന്‌ പൊതു സമ്മേളനം , 6 മണിക്ക്‌ കലാപരിപാടികള്‍ , 7.30 ന്‌ സ്‌നേഹ വിരു
ന്ന്‌ എന്നിവയാണ്‌ പരിപാടികള്‍. ആഘോഷങ്ങളിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.തോമസ്‌ പ്ലാപ്പള്ളില്‍ , ബേബി വട്ടപ്പലം, അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.