Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയൻ അഭയാർഥി ജർമൻ ജയിലിൽ തൂങ്ങിമരിച്ചു

syrian-refugee-hang-in-jail

ബർലിൻ∙ ബർലിൻ വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത സിറിയൻ അഭിയാർഥി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ രാത്രിയിൽ കണ്ടെത്തി. ജാബർ അൽബക്കർ ആണു ധരിച്ചിരുന്ന കൈനീളമുള്ള ബനിയൻ ഉപയോഗിച്ച് ജീവനൊടുക്കിയത്.

syrian-refugee-hang-in-jai01

കഴിഞ്ഞ തിങ്കളാഴ്ചയാണ് ലയിഗിലിൽ വച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് നേരത്തെ ജാബറിന്റെ വീട്ടിൽ നിന്ന് ഒന്നരകിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. പൊലീസിനെ വെട്ടിച്ച് കളഞ്ഞ ഇയാളെ മൂന്ന് സിറിയൻ അഭയാർഥികൾ ചേർന്ന് കെട്ടിയിട്ട് പൊലീസിന് കൈമാറുകയായിരുന്നു. ഫെയ്സ്ബുക്കിൽ വന്ന സന്ദേശമാണ് സിറിയൻ സുഹൃത്തുക്കൾ ജാബർ പൊലീസ് അന്വേഷിക്കുന്ന ഐ എസ് ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞ് നിറുത്തി പൊലീസിനെ ഏൽപിച്ചു.

syrian-refugee-hang-in-jai02

ഒരു ഭീകര ആക്രമണത്തിൽ നിന്ന് ജർമനിയെ രക്ഷപ്പെടുത്തിയ ആ മൂന്നു സിറിയൻ അഭയാർഥികൾ ഇന്നു ജർമൻകാർക്ക് അഭിമാനമാണ്. ജാബറിന്റെ മരണത്തിൽ ദുരൂഹതകളിലലെന്നു മരണത്തിൽ പൊലീസ് പ്രത്യേക അന്വേഷണം നടത്തുമെന്നും ജർമൻ ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.