Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ രൂപത സ്ഥാപനവും മെത്രാഭിഷേകവും 11 നും 16 നും,വിവിധ കമ്മിറ്റികൾ

priest

പ്രസ്റ്റൻ∙ ഇംഗ്ലണ്ടിൽ സിറോ മലബാർ വിശ്വാസികൾക്കായി പുതുതായി അനുവദിച്ചു കിട്ടിയ പ്രസ്റ്റൻ രൂപതയുടെ സ്ഥാപനവും നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേക ചടങ്ങുകൾ എന്നിവയെക്കുറിച്ച് ആലോചിക്കാൻ വരുന്ന 11നും 16നും സിറോ മലബാർ വൈദികരുടെയും അൽമായ പ്രതിനിധികളുടെയും യോഗം ചേരും.

സിറോ മലബാർ വൈദികരുടെ യോഗം 11ന് ന്യൂകാസിലിൽ ആണു ചേരുന്നത്. മെത്രാഭിഷേകത്തിന്റെയും രൂപത സ്ഥാപനത്തിന്റെയും ചടങ്ങുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്കു വൈദിക യോഗം രൂപരേഖ തയാറാക്കും. തുടർന്ന് 16നു യുകെയിലെ മുഴുവൻ സിറോ മലബാർ ചാപ്ലിൻമാരുടെയും വിവിധ കുർബാന സെന്ററുകളിലെയും അൽമായ പ്രതിനിധികളുടെയും സംയുക്ത യോഗം രൂപതയുടെ ആസ്ഥാനമായി മാറാൻ പോകുന്ന പ്രസ്റ്റനിൽ റെവ , ഡോ. മാത്യു ചൂരപ്പൊയ്കയിലിന്റെ ആതിഥേയത്വത്തിൽ സിറോ മലബാർ കോർഡിനേറ്റർ റെവ. ഫാ. തോമസ് പാറയടിയുടെ അധ്യക്ഷതയിൽ കൂടുമെന്നു റെവ .ഡോ.ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു .

വാർത്ത∙ഷൈമോൻതോട്ടുങ്കൽ

Your Rating: