Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ കൺവൻഷനിൽ ‘പദയാത്ര’യുമായി സ്റ്റെച്ച്ഫോർഡ്

ബർമിങ്ഹാം∙ ഏഴാമത് സിറോ മലബാർ കൺവൻഷനിൽ ബർമിങ്ഹാം അതിരൂപത പരിധിയിലെ സിറോ മലബാർ മാസ് സെന്ററായ സ്റ്റെച്ച് ഫോർഡ് സെന്റ് അൽഫോൻസ കമ്യൂണിറ്റി അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടിയുടെ പേരാണ് ‘പദയാത്ര’. ഈ ഞായറാഴ്ച സ്റ്റെച്ച് ഫോർഡ് കൺവൻഷൻ നടക്കുമ്പോൾ ആതിഥേയ മാസ് സെന്റർ എന്ന നിലയിൽ അവതരിപ്പിക്കുന്ന സ്വാഗത സംഗീത നൃത്ത പരിപാടിയാണിത്. സാവിയോ ഫ്രണ്ടിന്റെയും യൂത്ത് മൂവ്മെന്റിന്റെയും കുട്ടികൾ അടക്കം നൂറോളം കലാകാരന്മാരാണ് സ്വാഗത നൃത്ത പരിപാടിയിൽ അണിനിരക്കുക. പ്രശസ്ത നൃത്താധ്യാപകൻ നൈസാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ആദി മാതാപിതാക്കളിൽ തുടങ്ങി ഏറ്റവും ഒടുവിൽ സിറോ മലബാർ സഭയുടെ പുതിയ രൂപതയുടെ പ്രഖ്യാപനം വരെയുളള വിവിധ ഏടുകൾ സ്റ്റേജിൽ മിന്നിമറയുമ്പോൾ പുതുതലമുറയ്ക്ക് ഒരു പുത്തനനുഭവവും വിശ്വാസ പ്രഖ്യാപനത്തിന്റെ പുതിയൊരു രൂപവും ആയിത്തീരും.

ഗ്രേറ്റ് ബ്രിട്ടനിലെ പുതിയ രൂപതയുടെ നിയുക്ത ഇടയൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് കൺവൻഷനിൽ പങ്കെടുക്കുന്നതുകൊണ്ടും പിതാവ് പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ ആദ്യത്തെ വലിയ പരിപാടി ആയതുകൊണ്ടും വളരെ ആവേശത്തോടെയാണ് വിശ്വാസികൾ കൺവൻഷനെ കാത്തിരിയ്ക്കു ന്നത്. ചാപ്ലിയന്മാരായ ഫാ. ജയ്സൺ കരിപ്പായിയുടെയും ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിലിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ വിലയിരുത്തി. യുകെയിലെ സിറോ മലബാർ സഭയ്ക്ക് മാതൃകപരമായ പ്രവർത്തനത്തിലൂടെയും കുട്ടികളുടെയും യുവാക്കളുടെയും സംഘടനയിലൂടെയും ചിട്ടയായി പ്രവർത്തിക്കുന്ന കമ്മിറ്റികളിലൂടെയും ആയിരക്കണക്കിന് സിറോ മലബാർ സഭ കുടുംബങ്ങൾക്ക് യേശു മാർ തോമാശ്ലീഹായിലൂടെ പകർന്നു നൽകിയ വിശ്വാസം പകർന്നു കൊടുത്തു കൊണ്ടും പ്രവർത്തിക്കുന്നു.

25 ന് 14 മാസ് സെന്ററുകളിൽ നിന്നും കോച്ചുകളിലും കാറുകളിലുമായി ബർമിങ്ങാമിനടുത്ത സ്മോൾഹീത്ത് സെന്റ് തോമസ് നഗറിലേയ്ക്ക് വിശ്വാസികൾ എത്തിച്ചേരും. 25 ന് ഞായറാഴ്ച രാവിലെ 8.45 ന് നിയുക്ത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം തുടർന്ന് 9 മണിക്ക് 14 മാസ് സെന്ററുകളിൽ നിന്നും വേദപാഠം പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ആദരിക്കൽ തുടർന്ന് 9.45 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം തുടർന്ന് 12 മണിക്ക് പൊതുസമ്മേളനം 1 മണിക്ക് സ്നേഹ വിരുന്ന് 2 മണിക്ക് 14 മാസ് സെന്ററുകളിലെയും കലാകാരന്മാർ പങ്കെടുക്കുന്ന ബൈബിൾ അധിഷ്ഠിത കലാപരിപാടികൾ 5 മണിയോടെ കൺവൻഷനു തിരശീല വീഴും കൺവൻഷൻ ഹാൾ പരിസരത്തും സമീപത്തെ പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത ∙ ബെന്നി പെരിയപ്പുറം


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.