Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം നാളെ

പ്രസ്റ്റൺ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാകച്ചേരിയുടെ (കൂര്യാ) പ്രഥമ സമ്മേളനം നാളെ വൈകുന്നേരം പ്രസ്റ്റണിലെ രൂപതാകാര്യാലത്തിൽ നടക്കും. വൈകുന്നരം 6 മണിക്ക് സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്ത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷമായിരിക്കും പ്രഥമ സമ്മേളനം നടക്കുക.

വികാരി ജനറാളന്മാരായ ഫാ. തോമസ് പാറടിയിൽ MST, ഫാ. സജി മലയിൽപുത്തൻപരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ ചാൻസിലർ ഫാ. മാത്യു പിണക്കാട്ട്, സെക്രട്ടറി ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. പ്രഥമ രൂപതാകച്ചേരി നടക്കുന്ന സമയത്ത് വിശ്വാസികൾ കത്തീഡ്രലിൽ ദിവ്യകാരുണ്യാരാധനയും മദ്ധ്യസ്ഥപ്രാർത്ഥനയും നടത്തുന്നതാണ്. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതുമാണ്.

പൗരസ്ത്യ കാനൻ നിയമത്തിലെ 243ാം കാനൻ നിഷ്കർഷിക്കും വിധം രൂപതാഭരണത്തിലും അജപാലനധർമ്മത്തിലും തന്നെ സഹായിക്കുന്നതിനായി മാർ ജോസഫ് സ്രാമ്പിക്കൽ ഒക്ടോബർ 10 ാം തീയതി തന്നെ രൂപതാകച്ചേരി സ്ഥാപിച്ചിരുന്നു. പ്രഥമ സമ്മേളനത്തിൽ വെച്ച് കച്ചേരി അംഗങ്ങൾ തങ്ങളെ ഏല്പിച്ചിരിക്കുന്ന ചുമതലകൾ വിശ്വസ്ഥതാപൂർവ്വം നിറവേറ്റികൊള്ളാമെന്നും നിയമമോ രൂപതാമെത്രാനോ നിശ്ചയിച്ചിരിക്കുന്ന പരിധിക്കുള്ളിലും രീതിയനുസരിച്ചും രഹസ്യം പാലിച്ചുകൊള്ളാമെന്നും രൂപതാദ്ധ്യക്ഷന്റെ മുമ്പിൽ പ്രതിജ്ഞ എടുക്കുന്നതുമായിരിക്കും.

വാർത്ത∙ ഫാ. ബിജു ജോസഫ്
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.