Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രവാദം തടയാൻ ഡെൻമാർക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

terror-atatck-denmark

കോപ്പൻഹേഗൻ∙ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുക എന്ന ലക്ഷ്യത്തോടെ ഡെൻമാർക്ക് സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. ഇന്റർനെറ്റിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് അടക്കം തടയുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഡാനിഷ് സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവീസ് പ്രത്യേക ദേശീയ സഖ്യം തന്നെ രൂപീകരിക്കാൻ തീരുമാനമായി. അതിൽ അധികൃതരും പൊതു സമൂഹത്തിന്റെ പ്രതിനിധികളും ഉൾപ്പെടും. ഇന്റർനെറ്റിൽ നിന്ന് തീവ്രവാദ പ്രചരണ ഘടകങ്ങൾ കണ്ടെത്തി നീക്കം ചെയ്യാനും നടപടികൾ സ്വീകരിക്കും. എന്നാൽ, ഇത്തരത്തിൽ കണ്ടെത്തലും നീക്കം ചെയ്യലും പൂർണമായി പ്രായോഗികമാക്കാൻ കഴിയില്ലെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ഇത്തരം ആശയങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവരെ പിടികൂടി പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളും പദ്ധതിയുടെ ഭാഗമാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.