Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരാക്രമണം: ഭൂരിഭാഗം ജർമൻകാരും മെർക്കലിനെ അനുകൂലിക്കുന്നവർ

merkel

ബർലിൻ∙ ജർമനിയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പേരിൽ ചാൻസലർ അംഗല മെർക്കലിനെ കുറ്റപ്പെടുത്താൻ മൂന്നിൽ രണ്ട് ജർമൻകാരും തയാറല്ലെന്നു സർവേ ഫലം. മെർക്കലിന്റെ ഉദാരമായ അഭയാർഥി നയമാണ് ഭീകരാക്രമണങ്ങൾക്ക് മൂലകാരണം എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഭൂരിപക്ഷം ബഹുജനങ്ങളും ചിന്തിക്കുന്നത് അങ്ങനെയല്ലെന്നാണ് സർവേയിൽ വ്യക്തമാകുന്നത്.

സ്റ്റേൺ മാഗസിനായി ഫോർസ റിസർച്ച് ഗ്രൂപ്പാണ് സർവേ സംഘടിപ്പിച്ചത്. അഭയാർഥി നയമല്ല ഭീകരാക്രമണത്തിനു കാരണമെന്ന് ഇതിൽ പങ്കെടുത്ത 69 % പേരും അഭിപ്രായപ്പെട്ടു. 28 % പേർ പറഞ്ഞത് ഇതിനൊന്നും മെർക്കൽ നേരിട്ട് ഉത്തരവാദിയല്ലെന്നാണ്.
 

Your Rating: