Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോണിൽ വി. അൽഫോൻസാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബർ 16ന്

alphonsa

കൊളോൺ∙ ഭാരതത്തിന്റെ പ്രഥമ പുണ്യപുഷ്പവും വിശുദ്ധയുമായ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്റെ പരിസമാപ്തിയും ഭക്ത്യാഢംബരപൂർവം കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.

കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (An St.Theresia 6, 51067) തിരുക്കർമ്മങ്ങൾ നടക്കുന്നത്. ഒക്ടോബർ 16ന് വൈകുന്നേരം നാലുമണിയ്ക്ക് ആഘോഷപരിപാടികൾ ആരംഭിയ്ക്കും. തിരുക്കർമ്മങ്ങളിൽ സിറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മോൺ. സ്റ്റീഫൻ ചിറപ്പണത്ത് പങ്കെടുക്കും.

ആഘോഷമായ ദിവ്യബലിയും ജപമാലയർപ്പണവും വിശുദ്ധയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും പ്രദക്ഷിണവും നേർച്ചയും തിരുശേഷിപ്പ് ചുംബനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും.

അനുഗ്രഹത്തിന്റെ കതിർമണികൾ സ്വീകരിക്കുവാനും വിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർത്ഥനയുടെ ആഴം വർദ്ധിപ്പിക്കുവാനും ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിത്യം തുണയേകുന്ന മദ്ധ്യസ്ഥ പ്രാർത്ഥനകളിൽ പങ്കുകൊള്ളുവാനും എല്ലാ വിശ്വാസികളേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ (കമ്യൂണിറ്റി ചാപ്ലെയിൻ) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കമ്മറ്റി കൺവീനർ) 0221 5904183.

വിലാസം : St.Theresia Kirche, An St.Theresia 6, 51067 Köln
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.