Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുനാളുകളിൽ പ്രദേശവാസികൾക്ക് അലോസരമാകുന്ന വാദ്യമേളങ്ങൾ പാടില്ല : മാർ സ്രാമ്പിക്കൽ

thirunal9

ബ്രാഡ്ഫോർഡ് ∙ വിശുദ്ധരുടെ ജീവിതം ധ്യാനിക്കാനും ക്രിസ്തുവിന്റെ വചനങ്ങൾ സ്വജീവിതത്തിലും സമൂഹത്തിനും നന്മ വിതറാനുമായി ഉത്തരവാദിത്തപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുന്നാളാഘോഷങ്ങൾ സമീപവാസികൾക്ക് ഉപദ്രവകരമായി തീരുന്നവിധത്തിലുളള വാദ്യമേളങ്ങൾ തിരുന്നാളാഘോഷത്തിന് ഉപയോഗിക്കുന്നതിനോട് താൽപര്യമില്ലെന്നു പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. തിരുന്നാളുകളിൽ വാദ്യമേളത്തിനല്ല പ്രാധാന്യമെന്നും ജീവന്റെ വചസ്സുകൾ ഗ്രഹിക്കുവാനും അവ ജീവിതത്തിൽ പ്രായോഗികമാക്കാനും നിശബ്ദതയിൽ ക്രിസ്തുവിനെ അറിഞ്ഞ് നമ്മുടെ പ്രവൃത്തികളിലൂടെ ദൈവിക സ്നേഹം മറ്റുളളവർക്ക് പകർന്നു നൽകുകയാണ് വേണ്ടത് എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ലീഡ്സ് സിറോ – മലബാർ ചാപ്ലയൻസിയിൽ പാസ്റ്ററൽ സന്ദർശന മധ്യേയാണ് മാർ ജോസഫ് സ്രാമ്പിക്കൽ നിലപാടുകൾ വ്യക്തമാക്കിയത്.

ഇവിടെ വളരുന്ന കുട്ടികളെ ഇംഗ്ലീഷ് പ്രാർത്ഥനകൾ പഠിപ്പിച്ച് കുടുംബ പ്രാർത്ഥനകളിലും ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പ്രാർത്ഥനകൾ പഠിപ്പിക്കണമെന്നും നമ്മുടെ ആരാധനക്രമം ക്രമേണ ഇംഗ്ലീഷിലേയ്ക്ക് മാറ്റുന്നതിനുളള ക്രമീകരണങ്ങൾ നടന്നു വരികയാണെന്നും സിറോ– മലബാർ കുർബാനയുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റേതായ അർത്ഥമുണ്ടെന്നും ലിറ്റർജി സഭയനുശാസിക്കുന്ന തരത്തിൽ എല്ലാ പ്രാർത്ഥനകളും ചൊല്ലണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

മാർപാപ്പ സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത യുകെയിലെ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചയെ ലക്ഷ്യമാക്കിയുളളതാണെന്നും ഇതിനെതിരെ ദുഷ്പ്രചരണം നടത്തുന്നവർക്ക് വേണ്ടി സ്നേഹത്തോടെ പ്രാർത്ഥിക്കണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. മൂന്നു ദിവസം നീളുന്ന ഇടയ സന്ദർശനത്തിൽ ലീഡ്സ് രൂപതാ സിറോ മലബാർ ചാപ്ലിയൻ ഫാ. മാത്യു മുളയോളി മെഴുകുതിരി നൽകി മാർ ജോസഫ് സ്രാമ്പിക്കലിനെ ഔദ്യോഗികമായി സ്വീകരിച്ചു. ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാൻസുവാ പത്തിലും ഇടയ സന്ദർശനത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിനെ അനുഗമിക്കുന്നുണ്ട്.

വാർത്ത∙സക്കറിയ പുത്തൻകളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.