Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ മലയാളികൾ ഡോ. തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തി

thomas-isacc

വത്തിക്കാൻ സിറ്റി∙ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിയ്ക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ ജർമനിയിലെ കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റി കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കുമായി സൗഹൃദം പങ്കുവെച്ചു.

സെപ്റ്റംബർ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴസ് ബസലിക്കയുടെ അങ്കണത്തിലായിരുന്നു മന്ത്രിയുമായി സൗഹൃദം പങ്കുവെച്ചത്. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ നേതൃത്വത്തിലാണ് കൊളോണിലെ ഇന്ത്യൻ സമൂഹം വിശുദ്ധ പ്രഖ്യാപനച്ചടങ്ങിനെത്തിയത്. വൈദികരും സന്യാസിനികളും അൽമായരുമുൾപ്പടെ നാൽപ്പത്തിയെട്ടുപേർ സംഘത്തിലുണ്ടായിരുന്നു. കമ്യൂണിറ്റിയിലെ ഓരോരുത്തരുമായി കുശലം പറഞ്ഞാണ് മന്ത്രി പിരിഞ്ഞത്.

 

Your Rating: