Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിൽ തോമസ് മാവേലിയായി എൺപത് പ്രാവശ്യം

maveli-01 ‘മാവേലി’യായി വന്ന തോമസിനെ രണ്ട് വയസുകാരൻ ലിയോൺ കൗതുകത്തോടെ വീക്ഷിക്കുന്നു.

ബർലിൻ ∙ഓണമായാൽ തോമസ് മൂക്കനാംപറമ്പിൽ എന്ന സ്വിസ്സ് മലയാളിക്ക് തിരക്കോട് തിരക്ക്.സ്വിറ്റ്സർലൻഡിലെ ബാസൽ നിന്നുളള ‘തോമസ്’ ഇതിനകം 80 പ്രാവശ്യം ‘മാവേലി’യായി അവതരിച്ചു.ഓണസദ്യയും ഓണസ്മരണകളും ഉണർത്തുന്ന ‘യൂറോപ്യൻ’ മലയാളികളുടെ സദസുകളിലാണ് ‘തോമസ്’ മാവേലിയായി എത്തുന്നത്. ശരീര ഭംഗിയിലും വേഷ പകർച്ചയിലും ‘മവേലി’ തനിമയിലാണ് തോമസിന്റെ വരവ്.

maveli-02 മാവേലി സ്വിസ്സ് തിരുവാതിര സംഘത്തോടൊപ്പം.

കലാഭവൻ മണിയുടെ നാടായ ചാലക്കുടിയിൽ നിന്ന് 33വർഷം മുൻപു സ്വിസ്സിലേക്ക് കുടിയേറിയതാണു തോമസ്. ‘മാവേലി വേഷം’ കെട്ടാൻ തുടങ്ങിയിട്ട് തോമസ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു.തോമസ് മാവേലിയായി വന്നു സദസ്സിലൂടെ നടന്നു നീങ്ങി സ്റ്റേജിൽ കയറി സദസ്സിനെ അഭിസംബോധന ചെയ്യുന്ന രംഗം യൂറോപ്യൻ മലയാളികൾക്ക് ഹരമാണ്.

maveli-03 ‘മാവേലി’യെ മലയാളി ഓണാഘോഷ പരിപാടിയിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നു.

സ്വിറ്റ്സർലൻഡിനു പുറമെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ‘മാവേലി’ വേഷവുമായി തോമസ് സഞ്ചരിച്ചിട്ടുണ്ട്.‘കുഞ്ഞു കുട്ടികൾ’ മുതൽ പ്രായം ചെന്നവർ വരെ മാവേലിയോടൊപ്പം ഒരു ഫോട്ട് എടുക്കാൻ എവിടെയും തിക്കും തിരക്കുമാണ്. ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന തോമസ് 101 പ്രാവശ്യമെങ്കിലും മാവേലിയായി അവതരിച്ചശേഷം വേഷം ആഴിച്ച് വയ്ക്കാനാണ് ആഗ്രഹിക്കുന്നത്. 

Your Rating: